കൊല്ലം :ജില്ലയിലെ പോലീസിന് മുഴുവന്‍ അപകടരക്ഷാപരിശീലനം നല്കി റോഡപകടങ്ങളില്‍ പെടുന്നവരെ സംരക്ഷിക്കുവാനുള്ള കമ്മീഷണര്‍ സതീഷ് ബിനോയുടെ നിര്‍ദേശപ്രകാരം പോലീസ് ക്ലബ്ബില്‍ വെസ്റ്റ് സര്‍ക്കിള്‍ പരിധിയിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കു ട്രാക്കിന്റെ നേതൃത്വത്തില്‍ അപകടരക്ഷാ പരിശീലനം നല്കി. എ സി പി ജോര്‍ജ് കോശി ഉദ്ഘാടനം നിര്‍വഹിച്ചു.
ജീവന് കൊടുക്കുവാന്‍ അധികാരം ദൈവത്തിനാണെങ്കിലും പരിശീലനം കിട്ടിയ പോലീസ് ഉദ്യോഗസ്ഥന് പ്രഥമ ശുശ്രൂഷ നല്കി പെട്ടെന്ന് ആശുപത്രിയിലെത്തിക്കുന്നതു വഴി ജീവന് രക്ഷിക്കുവാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ട്രാക്ക് വൈസ് പ്രസിഡന്റ് പി എ സത്യന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വെസ്റ്റ് സി ഐ വി എസ് ബിജു, ട്രാക്ക് സെക്രട്ടറി ആര് ശരത്ചന്ദ്രന്. പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി ജിജു സി നായര്‍, ട്രാക്ക് ജോയിന്റ് സെക്രട്ടറി ജോര്‍ജ് എഫ് സേവ്യര്‍ വലിയവീടു, ട്രെഷറര്‍ സന്തോഷ് തങ്കച്ചന് ചാര്‍ട്ടര്‍ മെംബേര്‍സ് ക്യാപ്റ്റന്‍ ക്രിസ്റ്റഫര്‍ ഡിക്കോസ്റ്റ, റോണാ റിബെയ്റോ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് ഹോളിക്രോസ് ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം തലവന്‍ ഡോ .ആതുരദാസ്, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര് ശരത്ചന്ദ്രന് എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ജില്ലയില്‍ ഫയര്‍ ഫോഴ്സില്‍ 90ശതമാനം പേര്‍ക്ക് ട്രാക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പോലീസിലും മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് ട്രാക്ക് ട്രെയിനിംഗ് നല്‍കുന്നത്.