പക്ഷിപ്പനി; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കി; ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം ആവശ്യപ്പെടാം

duckന്യൂഡല്‍ഹി: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ഡല്‍ഹി, മധ്യപ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില സ്ഥലങ്ങളിലാണ് പക്ഷിപ്പനിബാധ സ്ഥിരീകരിച്ചത്. അതേസമയം ഇപ്പോഴത്തെ പക്ഷിപ്പനിബാധയ്ക്ക് കാരണമായ വൈറസ് മനുഷ്യനിലേക്ക് പെട്ടന്നു പകരാനിടയില്ലെന്നാണ് സൂചന. പക്ഷേ, കേന്ദ്രം ഇതിനെതിരെയുള്ള പ്രതിരോധനടപടികള്‍ സ്വീകരിച്ചു തുടങ്ങുകയാണെന്ന്് ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സഹായം ആവശ്യപ്പെടാമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി സി.കെ.മിശ്ര പറഞ്ഞു.

Related posts