എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും ഹൈ​ബ്രി​ഡ് ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ; വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന ​ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത് 

കൊ​ല്ലം: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ളും ഹൈ​ബ്രി​ഡ് ക​ഞ്ചാ​വും സ​ഹി​തം യു​വാ​വി​നെ എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

മ​ങ്ങാ​ട് വ​യ​ലി​ൽ വീ​ട്ടി​ൽ അ​വി​നാ​ശ് ശ​ശി (27)യെ​യാ​ണ് എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ആ​ൻ​ഡ് ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്പെ​ഷ​ൽ സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി. ദി​ലീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ല്ലും​താ​ഴം ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യി​ൽ നി​ന്ന് 89.2 മി​ല്ലി​ഗ്രാം എ​ൽ​എ​സ്ഡി സ്റ്റാ​മ്പ്, 20 ഗ്രാം ​ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് എ​ന്നി​വ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ക​ണ്ടു​വ​രു​ന്ന വൈ​റ്റ് റാ​ന്‍റ്സ്, ബ്ലാ​ക്ക് ബെ​റി, സ്ട്രോ​ൺ ആ​പ്പി​ൾ, കോ​പ്പ​ർ കു​ഷ്, കു​ക്കീ ഗ​ലാ​ട്ടോ, മി​ഷി​ഗ​ൺ, റെ​യി​ൻ​ബോ ഷെ​ർ​ല​റ്റ് എ​ന്നീ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ആ​ണ് പി​ടി​കൂ​ടി​യ​ത്.

പ​രി​ശോ​ധ​ന​യി​ൽ അ​സി​സ്റ്റ​ൻ​റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ജെ. ​നി​ർ​മ​ല​ൻ ത​മ്പി, പ്രി​വ​ൻ്റീ​വ് ഓ​ഫീ​സ​ർ ജെ.​ആ​ർ.​പ്ര​സാ​ദ് കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബി.​എ​സ്. അ​ജി​ത്ത്, എം. ​ആ​ർ. അ​നീ​ഷ്, ജൂ​ലി​യ​ൻ ക്രൂ​സ്, ജോ​ജോ, ത​ൻ​സീ​ർ അ​സീ​സ്, അ​രു​ൺ ലാ​ൽ, വ​നി​താ സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ വ​ർ​ഷ വി​വേ​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment