വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ച് ആ​ത്മ​ഹ​ത്യാ​ശ്ര​മം; യു​വാ​വി​ന് ര​ക്ഷ​ക​രാ​യി ത​ല​ശേ​രി പോ​ലീ​സ്

ത​ല​ശേ​രി: സു​ഹൃ​ത്തി​നെ വീ​ഡി​യോ കോ​ളി​ൽ വി​ളി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​ണെ​ന്ന് അ​റി​യി​ച്ച യു​വാ​വി​നെ ത​ല​ശേ​രി പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​ത്തി. ത​ല​ശേ​രി ചി​റ​ക്ക​ര​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ത്മ​ഹ​ത്യ ചെ​യ്യു​മെ​ന്ന് യു​വാ​വ് വീ​ഡി​യോ കോ​ളി​ലൂ​ടെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സു​ഹൃ​ത്ത് വി​വ​രം ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വി​വ​രം ല​ഭി​ച്ച​യു​ട​ൻ ഒ​ട്ടും സ​മ​യം പാ​ഴാക്കാ​തെ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തേ​യ്ക്ക് കു​തി​ച്ചു.

എ​സ്ഐ ഷ​മീ​ൽ, എ​സ്ഐ അ​ശ്വ​തി, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ നി​തീ​ഷ്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ലി​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ചി​റ​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്.

വീ​ട്ടി​ലെ ഫാ​നി​ൽ കെ​ട്ടി തൂ​ങ്ങാ​ൻ ഒ​രു​ങ്ങി​യ യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.ല​ഹ​രി​ക്ക് അ​ടി​മ​യാ​യ യു​വാ​വി​നെ ഡി-​അ​ഡി​ക്ഷ​ൻ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​നാ​ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യു​വാ​വി​നെ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി.

Related posts

Leave a Comment