രാ​ഹു​ലിനെതിരേയുള്ള ബലാത്സംഗപരാതികൾ; അന്വേ​ഷ​ണത്തിന് പ്രത്യേകസംഘം

തി​രു​വ​ന​ന്ത​പു​രം : രാ​ഹു​ൽ മാ​ങ്കൂ​ട്ട​തി​നെ​തി​രാ​യ ലൈം​ഗി​ക പീ​ഡ​നക്കേ​സു​ക​ളു​ടെ അ​ന്വേഷ​ണം എ​സ്ഐ​റ്റിക്ക്. ​എ​സ്പി. പൂ​ങ്കു​ഴ​ലിയു​ടെ നേ​തൃ​ത്യ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ര​ണ്ട് കേ​സു​ക​ളും അന്വേഷി​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ പീ​ഡ​ന കേ​സി​ൽ രാ​ഹു​ലി​ന് കോ​ട​തി മു​ൻ‌​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നു.

ജാ​മ്യം റദ്ദാക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്.നേ​ര​ത്തെ ഒ​ന്നാ​മ​ത്തെ പീ​ഡ​ന കേ​സ് തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മി​ഷ​ണ​റുടെ ​നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷി​ച്ച​ത്. പി​ന്നീ​ട് വ​നി​താ ഐ​പിഎ​സ് ഉ​ദോ​ഗ​സ്ഥ​യെ അ​നേ​ഷ​ണ ചു​മ​ത​ല ന​ൽ​കി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ർ​ദേശി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment