മോ​ഹ​ൻ​ലാ​ൽ ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്; മ​മ്മൂ​ട്ടി​യു​ടെ എ​ല്ലാ സി​നി​മ​യും ഇ​ഷ്ട​മാ​ണ്; മ​ഞ്ജു പി​ള്ള സൂ​പ്പ​ർ സ്റ്റാ​റു​ക​ളെ താ​ര​ത​മ്യം ചെ​യ്ത​തോ?

എ​നി​ക്ക് ആ​ദ്യ​മൊ​ക്കെ മ​മ്മൂ​ക്ക​യെ പേ​ടി​യാ​യി​രു​ന്നു. മ​മ്മൂ​ക്ക ഭ​യ​ങ്ക​ര സ്ട്രി​ക്റ്റാ​ണെ​ന്നൊ​ക്കെ​യാ​യി​രു​ന്നു കേ​ട്ട​ത്. അ​തു​കൊ​ണ്ട് മി​ണ്ടാ​നൊ​ക്കെ പേ​ടി​യാ​യി​രു​ന്നു. മ​ഴ​യെ​ത്തും മു​ന്പേ ഒ​ക്കെ ചെ​യ്ത സ​മ​യ​ത്ത് ന​മ്മു​ടെ സാ​റി​നോ​ടൊ​ക്കെ തോ​ന്നു​ന്ന പേ​ടി​യാ​യി​രു​ന്നു. ഇ​പ്പോ​ൾ മ​മ്മൂ​ക്ക കു​റ​ച്ചു​കൂ​ടി ഫ്ര​ണ്ട്‌​ലി​യാ​യി. എ​നി​ക്ക് മ​മ്മൂ​ക്ക​യെ ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്.

നി​റ​ക്കൂ​ട്ട്, ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ത​നി​യെ, യാ​ത്ര, വി​ധേ​യ​ൻ, മ​തി​ലു​ക​ൾ, ബി​ഗ് ബി ​അ​ങ്ങ​നെ എ​ല്ലാ സി​നി​മ​ക​ളും ഇ​ഷ്ട​മാ​ണ്. ഫാ​ൻ ഗേ​ൾ മൊ​മ​ന്‍റാ​യ​തു​കൊ​ണ്ടാ​ണ് മ​മ്മൂ​ക്ക​യെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത്. ലാ​ലേ​ട്ട​നും ഒ​രു​പാ​ട്‌ ന​ല്ല വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്.

പ​ക്ഷേ ,അ​ന്നും ഇ​ന്നും എ​ന്നും ഞാ​ൻ മ​മ്മൂ​ക്ക​യു​ടെ ഫാ​നാ​ണ്. ഞാ​ൻ ഒ​രു കാ​ര്യ​ത്തി​ലും അ​ദ്ദേ​ഹ​ത്തെ ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടി​ല്ല. എ​ന്‍റെ പ്രൊ​ഡ​ക്ഷ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ ഞാ​ൻ മ​മ്മൂ​ക്ക​യോ​ട് പ​റ​ഞ്ഞി​ട്ടൊ​ന്നു​മി​ല്ല, പ​ക്ഷ ബെ​സ്റ്റ് വി​ഷ​സ് പ​റ​ഞ്ഞ് എ​നി​ക്ക് മെ​സേ​ജ് അ​യ​ച്ചു.

കാ​ണു​മ്പോ​ൾ മോ​ളെ​ക്കു​റി​ച്ചൊ​ക്കെ ചോ​ദി​ക്കും. പി​ന്നെ എ​ന്‍റെ അ​പ്പൂ​പ്പ​ൻ എ​സ്.​പി. പി​ള്ള മ​രി​ച്ച​പ്പോ​ൾ ആ​കെ വ​ന്ന ഹീ​റോ മ​മ്മൂ​ക്ക​യാ​ണ്. വേ​റെ ആ​രും വ​ന്നി​രു​ന്നി​ല്ല. എം.​ജി. സോ​മ​ൻ ചേ​ട്ട​നു​മു​ണ്ടാ​യി​രു​ന്നു. 1985ലാ​ണ് അ​പ്പൂ​പ്പ​ൻ മ​രി​ച്ച​ത്. -മഞ്ജു പി​ള്ള

Related posts

Leave a Comment