എനിക്ക് ആദ്യമൊക്കെ മമ്മൂക്കയെ പേടിയായിരുന്നു. മമ്മൂക്ക ഭയങ്കര സ്ട്രിക്റ്റാണെന്നൊക്കെയായിരുന്നു കേട്ടത്. അതുകൊണ്ട് മിണ്ടാനൊക്കെ പേടിയായിരുന്നു. മഴയെത്തും മുന്‍പേ ഒക്കെ ചെയ്ത സമയത്ത് നമ്മുടെ സാറിനോടൊക്കെ തോന്നുന്ന പേടിയായിരുന്നു. ഇപ്പോൾ മമ്മൂക്ക കുറച്ചുകൂടി ഫ്രണ്ട്ലിയായി. എനിക്ക് മമ്മൂക്കയെ ഭയങ്കര ഇഷ്ടമാണ്. നിറക്കൂട്ട്, ആൾക്കൂട്ടത്തിൽ തനിയെ, യാത്ര, വിധേയൻ, മതിലുകൾ, ബിഗ് ബി അങ്ങനെ എല്ലാ സിനിമകളും ഇഷ്ടമാണ്. ഫാൻ ഗേൾ മൊമന്റായതുകൊണ്ടാണ് മമ്മൂക്കയെക്കുറിച്ചു പറയുന്നത്. ലാലേട്ടനും ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ,അന്നും ഇന്നും എന്നും ഞാൻ മമ്മൂക്കയുടെ ഫാനാണ്. ഞാൻ ഒരു കാര്യത്തിലും അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. എന്റെ പ്രൊഡക്ഷൻ ആരംഭിച്ചപ്പോൾ ഞാൻ മമ്മൂക്കയോട് പറഞ്ഞിട്ടൊന്നുമില്ല, പക്ഷ ബെസ്റ്റ് വിഷസ് പറഞ്ഞ് എനിക്ക് മെസേജ് അയച്ചു. കാണുമ്പോൾ മോളെക്കുറിച്ചൊക്കെ ചോദിക്കും. പിന്നെ എന്റെ അപ്പൂപ്പൻ എസ്.പി. പിള്ള മരിച്ചപ്പോൾ ആകെ വന്ന ഹീറോ മമ്മൂക്കയാണ്. വേറെ ആരും…
Read MoreTag: manju pillai
പുതിയ വീടിന്റെ പാലുകാച്ചല്‍ അസലാക്കി മഞ്ജുപിള്ളയും മകളും ! ഭര്‍ത്താവ് എവിടെയെന്ന ചോദ്യവുമായി ആരാധകര്‍…
മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു പിള്ള. സ്വഭാവ നടിയായി തിളങ്ങിയ താരം പലപ്പോഴും മികച്ച അഭിനയം കൊണ്ട് ആളുകളെ ഞെട്ടിക്കാറുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹോം സിനിമയിലെ അഭിനയം ഇത്തരത്തില്‍ മഞ്ജു പിള്ളയ്ക്ക് ഒരുപാട് കൈയ്യടി നേടി കൊടുത്തിരുന്നു. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതല്‍ ടെലിവിഷന്‍ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോള്‍ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ് താരം നടി മഞ്ജു പിള്ളയും മകള്‍ ദയ സുജിത്തും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്.മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു പിള്ള തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പുതിയ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. കേരള സാരിയില്‍ അതി സുന്ദരിയായിട്ടാണ് താരം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. മകള്‍ ദയ സുജിത്തും വീഡിയോയില്‍ അതിസുന്ദരിയായാണ്…
Read Moreഒരിക്കലും നീ നായികയാകരുത് ! പ്രമുഖ സംവിധായകന് തന്നോടു പറഞ്ഞ കാര്യങ്ങള്‍ തുറന്നു പറഞ്ഞ് മഞ്ജു പിള്ള…
മലയാള സിനിമ-സീരിയല്‍ രംഗത്തെ നിറ സാന്നിദ്ധ്യമാണ് മഞ്ജു പിള്ള. നല്ല കോമഡികള്‍ കൈകാര്യം ചെയ്യുന്ന നല്ല കലാകാരിയെന്നാണ് മഞ്ജു പിള്ളയെ ആരാധകര്‍ വിലയിരിത്തിരിക്കുന്നത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും മഞ്ജുപിള്ളയുടെ മുഖം മിന്നിത്തിളങ്ങിയാല്‍ മലയാളികള്‍ എന്നും അത് പ്രിയങ്കരമാണ്. നിലവില്‍ മഞ്ജു പിള്ള അഭിനയിച്ചു കൊണ്ടിരിക്കുന്ന തട്ടീം മുട്ടീം എന്ന പരമ്പര വന്‍ഹിറ്റാണ്. ഇപ്പോഴിതാ ഒരു പ്രമുഖ സംവിധായകന് തന്റെ അഭിനയത്തെ പറ്റി പറഞ്ഞ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മഞ്ജു പിള്ള. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകന് പണ്ട് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. നീ നായിക ആകരുത്, നീ കെപിഎസി ലളിത ആയാല്‍ മതി. അഭിനയത്തിലായാലും ജീവിതത്തിലായാലും ലളിത അമ്മയോടൊപ്പം തന്നെയാണ് എന്റെ യാത്ര. ഞങ്ങളൊരുമിച്ചാണ് എപ്പോഴും യാത്ര. ശരിക്കും പറഞ്ഞാല്‍ എനിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. അമ്മയ്ക്ക് എന്നെയും. സീരിയല്‍ ഷൂട്ടിംഗ് സമയത്ത് ഭയങ്കര…
Read Moreപിള്ളാസ് ഫാം ഫ്രഷിലേക്ക് ഏവര്‍ക്കും സ്വാഗതം ! കോവിഡ് കാലത്ത് പോത്തിനെ വളര്‍ത്തി ഏവരെയും ഞെട്ടിച്ച് നടി മഞ്ജുപിള്ള…
കോവിഡും അപ്രതീക്ഷിത ലോക്ഡൗണും പലരുടെയും ജീവിതം വഴിമുട്ടിച്ചു. എന്നാല്‍ ഈ പ്രതിസന്ധിയെ അതിജീവിച്ച കഥായണ് നടി മഞ്ജു പിള്ളയ്ക്ക് പറയാനുള്ളത്. കോവിഡ് കാലത്ത് പോത്തു വളര്‍ത്തലിലൂടെയാണ് മഞ്ജു പുതിയ വരുമാന മാര്‍ഗം കണ്ടെത്തിയത്. തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി കൈപറ്റ്മുക്കിലാണ് നടി മഞ്ജു പിള്ളയുടെയും ഭര്‍ത്താവും സിനിമാട്ടോഗ്രാഫറുമായ സുജിത് വാസുദേവിന്റെയും ‘പിള്ളാസ് ഫാം ഫ്രഷ്’ എന്ന ഫാം. ”പ്രതിസന്ധികളുമായി കടന്നുവന്ന ലോക്ഡൗണ്‍ കാലമാണ് ഈ ഫാം ഹൗസ് തുടങ്ങാനുള്ള പ്രചോദനം”- മഞ്ജു പിള്ള പറയുന്നു. ഡ്രാഗണ്‍ ഫ്രൂട്ട്, ഫാഷന്‍ ഫ്രൂട്ട്, വാഴ, പപ്പായ, വെണ്ടയ്ക്ക, വഴുതനങ്ങ, കപ്പ, കറിവേപ്പ് തുടങ്ങിയ കൃഷികളും ഈ ഫാമിലുണ്ട്. ഹരിയാനയില്‍ നിന്നാണ് ‘മുറ’ പോത്തുകുട്ടികളെ എത്തിക്കുന്നത്. പോത്തു വളര്‍ത്തലിനും കൃഷിക്കും മത്സ്യകൃഷിക്കും പുറമേ പോത്തിന്റെ വിപണനവുമുണ്ട്. ലോക്ഡൗണ്‍ കാലത്തെ പോസിറ്റീവായി കണ്ട്, പോസിറ്റീവായി മാറ്റുകയാണ് തങ്ങള്‍ ചെയ്തതെന്നു മഞ്ജു പറയുന്നു.
Read More