ദേശീയ സ്‌കൂള്‍ ഗെയിംസ്: ജൂണിയര്‍ ഗേള്‍സ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍

ക​ല്‍​പ്പ​റ്റ: ജാ​ര്‍​ഖ​ണ്ഡി​ലെ റാ​ഞ്ചി​യി​ല്‍ ന​ട​ക്കു​ന്ന 69-ാമ​ത് ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ ജൂ​ണി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഫു​ട്‌​ബോ​ളി​ല്‍ കേ​ര​ളം ഫൈ​ന​ലി​ല്‍. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മേ​ഘാ​ല​യ​യെ എ​തി​രി​ല്ലാ​തെ നാ​ല് ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ക​ലാ​ശ​ക്ക​ളി​ക്ക് അ​ര്‍​ഹ​ത നേ​ടി​യ​ത്.

പ്രാ​ഥ​മി​ക റൗ​ണ്ടി​ല്‍ തെ​ലു​ങ്കാ​ന(5-0), തി​പു​ര(3-0), ഡ​ല്‍​ഹി(2-0) ടീ​മു​ക​ളെ തോ​ല്‍​പ്പി​ച്ച കേ​ര​ളം ഗു​ജ​റാ​ത്തി​നോ​ട്(2-0)​തോ​റ്റി​രു​ന്നു. പ്രീ ​ക്വാ​ര്‍​ട്ട​റി​ല്‍ മി​സോ​റാം ക​ളി​ക്ക് എ​ത്താ​ത്ത​തി​നാ​ല്‍ കേ​ര​ള​ത്തി​ന് വാ​ക്ക് ഓ​വ​ര്‍ ല​ഭി​ച്ചു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ ഹ​രി​യാ​ന​യെ​യാ​ണ്(2-0) കേ​ര​ളം കീ​ഴ​ട​ക്കി​യ​ത്. ക​ല്‍​പ്പ​റ്റ സ്വ​ദേ​ശി സെ​റ മേ​രി തോ​മ​സാ​ണ് കേ​ര​ള ടീം ​ക്യാ​പ്റ്റ​ന്‍.

Related posts

Leave a Comment