ങേ! ​ഇ​ത് പ്ലാ​സ്റ്റി​ക്കാ​ണോ… റീ​ബോ​ണ്‍ ക്രി​സ്മ​സ് ട്രീ​യു​മാ​യി ശു​ചി​ത്വ​മി​ഷ​ന്‍

ഇ​ടു​ക്കി: ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ റീ​ബോ​ണ്‍ എ​ന്ന പേ​രി​ല്‍ പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള്‍ കൊ​ണ്ട് ഒ​രു​ക്കി​യ ക്രി​സ്മ​സ് ട്രീ ​ശ്ര​ദ്ധാ​കേ​ന്ദ്ര​മാ​കു​ന്നു. ഇ​ടു​ക്കി സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി​ക്കു സ​മീ​പം ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ലാ​യാ​ണ് നാ​ലു മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ കു​പ്പി മ​രം ഒ​രു​ക്കി​യ​ത്.

ഹ​രി​ത​ക​ര്‍​മ​സേ​ന വീ​ടു​ക​ളി​ല്‍​നി​ന്നും സ്ഥാ​പ​ന​ങ്ങ​ളി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച പ​ച്ച​നി​റ​ത്തി​ലു​ള്ള ശീ​ത​ള​പാ​നീ​യ കു​പ്പി​ക​ളാ​ണ് നി​ര്‍​മാ​ണ​ത്തി​നാ​യി കൂ​ടു​ത​ല്‍ ഉ​പ​യോ​ഗി​ച്ച​ത്. അ​ഞ്ചു ലി​റ്റ​റി​ന്‍റെ​യും, ഒ​രു ലി​റ്റ​റി​ന്‍റെ​യും കു​ടി​വെ​ള്ള കു​പ്പി​ക​ളും ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ആ​റാ​യി​ര​ത്തോ​ളം പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ള്‍ ഇ​ല​യു​ടെ ആ​കൃ​തി​യി​ല്‍ മു​റി​ച്ചെ​ടു​ത്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. ട്രീ​യു​ടെ ഫ്രെ​യിം നി​ര്‍​മാ​ണ​ത്തി​നാ​യി ആ​ക്രി ക​ട​ക​ളി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച പ​ഴ​യ ഇ​രു​മ്പു ക​മ്പി​ക​ളും മ​റ്റു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. പ്ലാ​സ്റ്റി​ക്ക് കു​പ്പി​ക​ളു​ടെ ചു​വ​ടു ഭാ​ഗം ഉ​പ​യോ​ഗി​ച്ചു നി​ര്‍​മി​ച്ച സാ​ന്താ ക്ലോ​സി​ന്‍റെ വ​ടി​യാ​ണ് മ​റ്റൊ​രു ആ​ക​ര്‍​ഷ​ണം.

കു​പ്പി​യു​ടെ അ​ട​പ്പു​ക​ള്‍, ചു​വ​ട് എ​ന്നി​വ​കൊ​ണ്ട് ത​യാ​റാ​ക്കി നി​റം പ​ക​ര്‍​ന്ന അ​ല​ങ്കാ​ര​ബോ​ളു​ക​ളും കു​പ്പി​മ​ര​ത്തി​നു പ​കി​ട്ടേ​കു​ന്നു. ആ​ര്‍​ട്ടി​സ്റ്റാ​യ ജ​യ​കൃ​ഷ്ണ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ജി​ല്ലാ​ശു​ചി​ത്വ​മി​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ കു​പ്പി​മ​രം നി​ര്‍​മി​ച്ച​ത്.

അ​ഞ്ചു ലി​റ്റ​ര്‍ വാ​ട്ട​ര്‍ ബോ​ട്ടി​ലു​ക​ള്‍ കൊ​ണ്ട് ത​യാ​റാ​ക്കി​യ സ​മ്മാ​ന​പ്പൊ​തി​ക​ള്‍​വ​ച്ച് അ​ല​ങ്ക​രി​ച്ചി​ട്ടു​മു​ണ്ട്. ന​ക്ഷ​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത് ഈ​റ്റ, ത​യ്യ​ല്‍​ക്കാ​രി​ല്‍​നി​ന്നും ശേ​ഖ​രി​ച്ച തു​ണി​ക്ക​ഷ​ണ​ങ്ങ​ള്‍, കു​പ്പി​യു​ടെ ചു​വ​ടു ഭാ​ഗം എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ്.

സ​ര്‍​ക്കാ​രി​ന്‍റെ നാ​ലാം വാ​ര്‍​ഷി​ക എ​ക്‌​സി​ബി​ഷ​നു വേ​ണ്ടി ഉ​പ​യോ​ഗി​ച്ച ത​ഴ​പ്പാ​യി​ല്‍ ത​യാ​റാ​ക്കി​യ ബോ​ര്‍​ഡി​ല്‍ കു​പ്പി​യു​ടെ അ​ട​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ശം​സ​ക​ള്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. സെ​ന്‍റ് ജോ​ര്‍​ജ് പ​ള്ളി വി​കാ​രി ഫാ. ​സി​ജോ മേ​ക്കു​ന്നേ​ല്‍ റീ​ബോ​ണ്‍ ക്രി​സ്മ​സ് ട്രീ ​ജ​ന​ങ്ങ​ള്‍​ക്കാ​യി സ​മ​ര്‍​പ്പി​ച്ചു.

Related posts

Leave a Comment