പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നു മു​ന്നോ​ടി​യാ​യി ഡ​ൽ​ഹി​യി​ൽ 285 പേ​ർ അ​റ​സ്റ്റി​ൽ; 8504 പേ​ർ ക​സ്റ്റ​ഡി​യി​ൽ‌

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി രാ​ജ്യ​ത​ല​സ്ഥാ​നം ഒ​രു​ങ്ങു​ന്ന​തി​നി​ടെ, ഇ​ന്ന​ലെ രാ​ത്രി ആ​രം​ഭി​ച്ച പ​രി​ശോ​ധ​ന​യി​ൽ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​മു​ള്ള 285 പേ​രെ അ​റ​സ്റ്റ് ചെ​യ്ത​താ​യി ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു.

മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​യാ​യ ഓ​പ​റേ​ഷ​ൻ ആ​ഘ​ത് 3.0 റെ​യ്ഡി​ൽ ര​ണ്ട് ഡ​സ​നോ​ളം അ​ന​ധി​കൃ​ത ആ​യു​ധ​ങ്ങ​ൾ, ല​ക്ഷ​ങ്ങ​ളു​ടെ ക​റ​ൻ​സി​ക​ൾ, അ​ന​ധി​കൃ​ത മ​ദ്യം, മ​യ​ക്കു​മ​രു​ന്ന്, മോ​ഷ​ണ​വ​സ്തു​ക്ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു.

ഡ​ൽ​ഹി​യി​ൽ ശ​ക്ത​മാ​യ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​യാ​ണു ന​ട​ക്കു​ന്ന​തെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ആ​യു​ധ നി​യ​മം, എ​ക്സൈ​സ് നി​യ​മം, എ​ൻ‌​ഡി‌​പി‌​എ​സ് നി​യ​മം എ​ന്നി​വ​യു​ൾ​പ്പെ​ടെ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ, പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 504 പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment