ച​ങ്ങ​ല​യ്ക്ക് ഭ്രാ​ന്തു​പി​ടി​ച്ച അ​വ​സ്ഥ; വീ​ടു​വ​ള​ഞ്ഞ് പി​ടി​കൂ​ടാ​ൻ മാ​ത്രം എ​ന്തു തെ​റ്റാ​ണ് സു​ബ്ര​ഹ്മ​ണ്യ​ൻ ചെ​യ്ത​തെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ

ഡ​ൽ​ഹി: സോ​ണി​യാഗാ​ന്ധി​യു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ മൗ​നം പാ​ലി​ക്കു​ന്ന പോ​ലീ​സ്, പി​ണ​റാ​യി വി​ജ​യ​നെ വി​മ​ർ​ശി​ച്ചാ​ൽ ഉ​ട​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് ക​ടു​ത്ത ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി.

കേ​ന്ദ്ര​ത്തി​ൽ മോ​ദി​യും അ​മി​ത് ഷാ​യും ന​ട​ത്തു​ന്ന അ​തേ ഫാ​സി​സ്റ്റ് ശൈ​ലി​യു​ടെ കാ​ർ​ബ​ൺ പ​തി​പ്പാ​ണ് കേ​ര​ള​ത്തി​ലെ ആ​ഭ്യ​ന്ത​ര വ​കു​പ്പും ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.ക​ട​കം​പ​ള്ളി​യു​മൊ​ത്തു​ള്ള യ​ഥാ​ർ​ഥ ചി​ത്ര​ങ്ങ​ളി​ൽ മൗ​നം പാ​ലി​ക്കു​ന്ന മു​ഖ്യ​മ​ന്ത്രി, നി​യ​മ​ത്തെ രാ​ഷ്്ട്രീ​യ പ​ക​പോ​ക്ക​ലി​നാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണ്.

ഒ​രു കൊ​ല​ക്കേ​സ് പ്ര​തി​യൊ​ടെ​ന്ന​തു​പോ​ലെ വീ​ടു​വ​ള​ഞ്ഞ് പി​ടി​കൂ​ടാ​ൻ മാ​ത്രം എ​ന്തു തെ​റ്റാ​ണ് എ​ൻ.​സു​ബ്ര​ഹ്മ​ണ്യ​ൻ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്ക​ണം. വി​നാ​ശ​കാ​ലെ വി​പ​രീ​ത ബു​ദ്ധി എ​ന്ന​പോ​ലെ, അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് വി​മ​ർ​ശ​ക​രെ നി​ശ​ബ്ദ​രാ​ക്കാ​മെ​ന്ന​ത് വ്യാ​മോ​ഹം മാ​ത്ര​മാ​ണ്.

ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും അ​റ​സ്റ്റ് ചെ​യ്തും സ്വ​ർ​ണ​ക്ക​ട​ത്തു​ൾ​പ്പെ​ടെ​യു​ള്ള അ​ഴി​മ​തി​ക​ളി​ൽ നി​ന്ന് ജ​ന​ശ്ര​ദ്ധ തി​രി​ക്കാ​മെ​ന്ന് സ​ർ​ക്കാ​ർ ക​രു​തേ​ണ്ടെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment