ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം നി​ഷേ​ധി​ച്ചു; ടി​വി​കെ വ​നി​താ നേ​താ​വ് ജീവ​നൊ​ടു​ക്കാ​ൻ‌ ശ്ര​മി​ച്ചു; സ​ജീ​വ പ്ര​വ​ർ​ത്ത​ക​യാ​യി​രു​ന്നെ​ന്ന് അ​നു​യാ​യി​ക​ൾ

ചെ​ന്നൈ: ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം നി​ഷേ​ധി​ച്ച​തി​ൽ മ​നം​നൊ​ന്ത് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച് ടി​വി​കെ (ത​മി​ഴ​ക വെ​ട്രി ക​ഴ​കം) വ​നി​താ നേ​താ​വ്.
അ​മി​ത​മാ​യി ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച വ​നി​താ നേ​താ​വ് ഗു​രു​ത​രാ​വ​സ്ഥ‍​യി​ൽ തു​ട​രു​ക​യാ​ണ്.

തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി അ​ജി​ത ആ​ഗ്‌​ന​ലാ​ണു ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.ടി​വി​കെ തൂ​ത്തു​ക്കു​ടി സെ​ൻ​ട്ര​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് അ​ജി​ത ആ​ഗ്‌​ന​ലും അ​നു​യാ​യി​ക​ളും ക​ഴി​ഞ്ഞ ദി​വ​സം പാ​ർ​ട്ടി പ്ര​സി​ഡ​ന്‍റ് വി​ജ​യ്‌‌​യു​ടെ കാ​ർ ത​ട​യു​ക​യും ന​ട​ന്‍റെ വീ​ടി​നു മു​ന്നി​ൽ കു​ത്തി​യി​രി​പ്പു സ​മ​രം ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്നു തൂ​ത്തു​ക്കു​ടി​യി​ലേ​ക്കു മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ച​ത്.ര​ണ്ടു വ​ർ​ഷ​ത്തി​ലേ​റെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടും ജി​ല്ലാ സെ​ക്ര​ട്ട​റി സ്ഥാ​നം നി​ഷേ​ധി​ച്ചെ​ന്ന് അ​ജി​ത​യു​ടെ അ​നു​യാ​യി​ക​ൾ പ​റ​ഞ്ഞു.

അ​തി​നി​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​രാ​ശം​സ നേ​ർ​ന്നു സ്ഥാ​പി​ച്ച ബാ​ന​റി​ൽ ത​ന്‍റെ ചി​ത്ര​മി​ല്ലെ​ന്ന് ആ​രോ​പി​ച്ച് പ്രാ​ദേ​ശി​ക ഘ​ട​കം സെ​ക്ര​ട്ട​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ൽ മ​നം നൊ​ന്ത് ടി​വി​കെ യു​വ​ജ​ന വി​ഭാ​ഗം നേ​താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു.

Related posts

Leave a Comment