ന്യൂഡൽഹി: പുതുവത്സരാഘോഷങ്ങൾക്കായി രാജ്യതലസ്ഥാനം ഒരുങ്ങുന്നതിനിടെ, ഇന്നലെ രാത്രി ആരംഭിച്ച പരിശോധനയിൽ ക്രിമിനൽ പശ്ചാത്തലമുള്ള 285 പേരെ അറസ്റ്റ് ചെയ്തതായി ഡൽഹി പോലീസ് പറഞ്ഞു.
മുൻകരുതൽ നടപടിയായ ഓപറേഷൻ ആഘത് 3.0 റെയ്ഡിൽ രണ്ട് ഡസനോളം അനധികൃത ആയുധങ്ങൾ, ലക്ഷങ്ങളുടെ കറൻസികൾ, അനധികൃത മദ്യം, മയക്കുമരുന്ന്, മോഷണവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.
ഡൽഹിയിൽ ശക്തമായ സുരക്ഷാപരിശോധനയാണു നടക്കുന്നതെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആയുധ നിയമം, എക്സൈസ് നിയമം, എൻഡിപിഎസ് നിയമം എന്നിവയുൾപ്പെടെ ചുമത്തിയാണ് അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു.
കൂടാതെ, പുതുവത്സരാഘോഷങ്ങളുടെ പശ്ചാത്തലത്തിൽ 504 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.
