തിരുവനന്തപുരം: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കേരള ക്രിക്കറ്റ് അസോസിയേഷനുമായി സഹകരിച്ച് കാലടി മുഖ്യ ക്യാമ്പസിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്്ട്ര ക്രിക്കറ്റ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടില്ല.
കെസിഎയ്ക്ക് യൂസിംഗ് റൈറ്റ് മാത്രമായിരിക്കും ലഭിക്കുക. തുടർചര്‍ച്ചകൾക്കും വ്യവസ്ഥകൾക്കും വിധേയമായി മുന്നോട്ടു പോകാനായിരുന്നു സിൻഡിക്കേറ്റ് തീരുമാനം.
പദ്ധതിയെ അട്ടിമറിക്കുന്നതിനും സർവകലാശാലയുടെ അക്കാദമിക മേഖലയെ അപകീർത്തിപ്പെടുത്തുന്നതിനുമായി സേവ് യൂണിവേഴ്സിറ്റി കാംപയിൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വ്യാജ പ്രചരണങ്ങൾ ദുരുദ്ദേശപരമാണ്.
വൈസ് ചാൻസലറെയും അഡ്വ. കെ. എസ്. അരുൺകുമാർ ഉൾപ്പെടെയുള്ള സിൻഡിക്കേറ്റ് അംഗങ്ങളെയും അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സർവകലാശാല നിയമനടപടികൾ സ്വീകരിക്കും, -വൈസ് ചാൻസലർ പ്രൊഫ. കെ. കെ. ഗീതാകുമാരി അറിയിച്ചു.
