ദു​രി​തം നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലേ​ക്ക് മൂ​ന്ന് ട്ര​ക്കു​ക​ൾ നി​റ​യെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു: യു​ക്രെ​യ്ൻ ജ​ന​ത​യ്ക്കു സ​ഹാ​യ​ഹ​സ്ത​വു​മാ​യി മാ​ർ​പാ​പ്പ

കീ​വ്: റ​ഷ്യ ന​ട​ത്തു​ന്ന ക​ടു​ത്ത ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന യു​ക്രെ​യ്നി​ലെ ജ​ന​ത​യ്ക്കു വീ​ണ്ടും സ​ഹാ​യ​വു​മാ​യി ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ. രാ​ജ്യ​ത്തു കൂ​ടു​ത​ല്‍ ദു​രി​തം നേ​രി​ടു​ന്ന മേ​ഖ​ല​ക​ളി​ലേ​ക്ക് മൂ​ന്ന് ട്ര​ക്കു​ക​ൾ നി​റ​യെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ മാ​ർ​പാ​പ്പ അ​യ​ച്ചു.

ദ​ക്ഷി​ണ​കൊ​റി​യ​ൻ ഭ​ക്ഷ്യ​ക​മ്പ​നി​യാ​യ സാം​യാം​ഗ് ഫു​ഡ്‌​സ് സം​ഭാ​വ​ന ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ നി​റ​ച്ച ട്ര​ക്കു​ക​ൾ ക്രി​സ്മ​സി​ന് തൊ​ട്ടു​മു​മ്പ് വ​ത്തി​ക്കാ​നി​ൽ എ​ത്തി​യി​രു​ന്നു. പി​ന്നാ​ലെ ഉ​പ​വി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള കാ​ര്യാ​ല​യം ഇ​ത് യു​ക്രെ​യ്നി​ലെ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ളി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ മാ​സ​ത്തി​ല്‍ ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ർ​പാ​പ്പ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം ഉ​പ​വി​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യു​ള്ള കാ​ര്യാ​ല​യം യു​ക്രെ​യ്നി​ലെ ഖാ​ർ​ക്കീ​വി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം എ​ത്തി​ച്ചി​രു​ന്നു.

യു​ക്രെ​യ്നെ നി​ര​വ​ധി ത​വ​ണ സ​ഹാ​യി​ച്ചു​ള്ള ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ജീ​വി​ത​മാ​തൃ​ക പി​ന്തു​ട​ർ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ൻ മാ​ർ​പാ​പ്പ​യും രാ​ജ്യ​ത്തു ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment