അമ്മ മഴക്കാറ് മാഞ്ഞു… ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​താ​വ് ശാ​ന്ത​കു​മാ​രി​യ​മ്മ അ​ന്ത​രി​ച്ചു

കൊ​ച്ചി: ന​ട​ൻ മോ​ഹ​ൻ​ലാ​ലി​ന്‍റെ മാ​താ​വ് ശാ​ന്ത​കു​മാ​രി​യ​മ്മ(90) അ​ന്ത​രി​ച്ചു. കൊ​ച്ചി എ​ള​മ​ക്ക​ര​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. പ​ക്ഷാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. 

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കു​റ​ച്ചു​കാ​ല​മാ​യി എ​ള​മ​ക്ക​ര​യി​ലാ​ണ് ശാ​ന്ത​കു​മാ​രി അ​മ്മ താ​മ​സി​ക്കു​ന്ന​ത്. ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലാ​ണെ​ങ്കി​ലും അ​മ്മ​യു​ടെ പി​റ​ന്നാ​ൾ ദി​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ അ​മ്മ​യു​ടെ അ​രി​കി​ൽ ഉ​ണ്ടാ​കും.

ദാ​ദാ​സാ​ഹേ​ബ് ഫാ​ൽ​ക്കെ അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ചെ​ന്നൈ​യി​ൽ​നി​ന്ന് നാ​ട്ടി​ലെ​ത്തി​യ മോ​ഹ​ൻ​ലാ​ൽ നേ​രേ​പോ​യ​ത് അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം​തേ​ടി​യാ​യി​രു​ന്നു. അ​ച്ഛ​നേ​യും ജേ​ഷ്ഠ​നേ​യും ന​ഷ്ട​പ്പെ​ട്ട​ശേ​ഷം അ​മ്മ​യ്ക്ക് ചു​റ്റു​മാ​ണ് ലാ​ലി​ന്‍റെ ലോ​കം. അ​മ്മ​യെ കു​റി​ച്ച് പ​റ​യാ​ൻ ഒ​രു​ങ്ങു​മ്പോ​ഴെ​ല്ലം അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ്ണു​ക​ൾ നി​റ​യും ക​ണ്ഠ​മി​ട​റും.

Related posts

Leave a Comment