ഏ​ലി​യ​ൻ കേ​ര​ള​ത്തി​ൽ! പ്ലൂ​ട്ടോ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി

നീ​ര​ജ് മാ​ധ​വും അ​ൽ​താ​ഫ് സ​ലീ​മും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന സ​യ​ൻ​സ് ഫി​ക്ഷ​ൻ ഏ​ലി​യ​ൻ കോ​മ​ഡി ചി​ത്രം പ്ലൂ​ട്ടോ​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി.
ഒ​രു കം​ബ്ലീ​റ്റ് ഫ​ൺ എ​ന്‍റ​ർ​ടെ​യ്‌​ന​ർ ആ​യി​രി​ക്കും പ്ലൂ​ട്ടോ എ​ന്ന സൂ​ച​ന​യാ​ണ് പു​റ​ത്തി​റ​ങ്ങി​യ പോ​സ്റ്റ​ർ ന​ൽ​കു​ന്ന​ത്. എ​ങ്കി​ലും ച​ന്ദ്രി​ക​യ്ക്ക് ശേ​ഷം ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പ്ലൂ​ട്ടോ.

ഓ​ർ​ക്കി​ഡ് ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ബാ​ന​റി​ൽ രെ​ജു കു​മാ​ർ, ര​ശ്മി രെ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. അ​ജു​വ​ർ​ഗീ​സ്, ആ​ർ​ഷാ ബൈ​ജു, ദി​നേ​ശ് പ്ര​ഭാ​ക​ർ, വി​നീ​ത് ത​ട്ടി​ൽ, സു​ബി​ൻ ടാ​ർ​സ​ൻ, നി​ഹാ​ൽ, സ​ഹീ​ർ മു​ഹ​മ്മ​ദ്, തു​ഷാ​ര പി​ള്ള, സ​ച്ചി​ൻ ജോ​സ​ഫ്, നി​മ്ന ഫ​ത്തൂ​മി എ​ന്നി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന താ​ര​ങ്ങ​ൾ.
അ​ൽ​താ​ഫ് സ​ലിം ഒ​രു ഏ​ലി​യ​ൻ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന​താ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

അ​ൽ​ത്താ​ഫ് സ​ലീ​മി​ന്‍റെ വ​ള​രെ വ്യ​ത്യ​സ്ത​മാ​യ ലു​ക്ക് പോ​സ്റ്റ​റി​ൽ കാ​ണാം. മ​നു​ഷ്യ ലോ​ക​ത്തേ​ക്ക് എ​ത്തു​ന്ന ഒ​രു ഏ​ലി​യ​നും അ​തി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള അ​ബ​ദ്ധ​ങ്ങ​ളും ത​മാ​ശ​ക​ളും ആ​ണ് ചി​ത്ര​ത്തി​ന്‍റെ മു​ഖ്യ വി​ഷ​യ​മെ​ന്നാണു സൂ​ച​ന​ക​ൾ. മ​ല​യാ​ള​ത്തി​ൽ അ​പൂ​ർ​വ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന Alien Comedy Genre-ലേ​ക്ക് പു​തി​യൊ​രു വ​ഴി​ത്തി​രി​വാ​കു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഒ​രു​ങ്ങു​ന്ന ബി​ഗ് ബ​ജ​റ്റ് ഫാ​ന്‍റ​സി ചി​ത്രം ‘മ​ൾ​ട്ടി​വേ​ഴ്സ് മ​ന്മ​ഥ​ൻ’ സം​വി​ധാ​നം ചെ​യ്യു​ന്ന​തും ആ​ദി​ത്യ​ൻ ത​ന്നെ​യാ​ണ്. ക​രി​ക്ക് വെ​ബ് സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ സം​വി​ധാ​യ​ക​ൻ ആ​ദി​ത്യ​ൻ ച​ന്ദ്ര​ശേ​ഖ​ന്‍റെ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളു​ടെ​യും ക്രി​യേ​റ്റീ​വ് അ​വ​ത​ര​ണ​വും ഈ ​ചി​ത്ര​ത്തി​നും വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ജ​യ​കൃ​ഷ്ണ​ൻ ആ​ർ.​കെ, ഛായാ​ഗ്ര​ഹ​ണം- വി​ഷ്ണു ശ​ർ​മ, ക​ഥ തി​ര​ക്ക​ഥ- നി​യാ​സ് മു​ഹ​മ്മ​ദ്, സം​ഗീ​തം- അ​ർ​ക്കാ​ഡോ, എ​ഡി​റ്റ​ർ- സ​ന​ത് ശി​വ​രാ​ജ്, ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സേഴ്​സ്- അ​ന​ന്തു സു​രേ​ഷ്, കി​ഷോ​ർ ആ​ർ. കൃ​ഷ്ണ​ൻ, ചീ​ഫ് അ​സോസി​യേ​റ്റ് ഡ​യ​റ​ക്ട​ർ – അ​ർ​ജു​ന​ൻ, അസോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – നൗ​ഫ​ൽ സ​ലിം, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജാ​വേ​ദ് ചെ​മ്പ്, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- പ​ക്കു, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- രാ​ഖി​ൽ, മേ​ക്ക​പ്പ്- റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ- സ്റ്റെ​ഫി സേ​വ്യ​ർ, സൗ​ണ്ട് ഡി​സൈ​ൻ- ശ​ങ്ക​ര​ൻ എ.​എ​സ്., കെ.​സി. സി​ദ്ധാ​ർ​ഥ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്- വി​ഷ്ണു സു​ജാ​ത​ൻ, വി​എ​ഫ്എ​ക്സ്- ഫ്ല​യി​ങ് പ്ലൂ​ട്ടോ, സ്റ്റ​ണ്ട് – എ​പി​യ​ൻ​സ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- സ​ണ്ണി താ​ഴു​ത​ല, സ്റ്റി​ൽ​സ്- അ​മ​ൽ സി. ​സ​ദ​ർ, ഡി​സൈ​ൻ- ടെ​ൻ പോ​യി​ന്‍റ്സ്, പി​ആ​ർ​ഒ- എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment