ഭക്ഷണം കഴിക്കാനായി പാത്രത്തിലേക്ക് തലകൊണ്ടുവച്ചു. അബദ്ധത്തിൽ പാത്രം തലയിൽ കുടുങ്ങി. പിന്നെ അവിടെ നടന്നതൊരുഗ്രൻ ബഹളം ആയിരുന്നു. തല പാത്രത്തിൽ കുടങ്ങിയ നായയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
പാത്രത്തിൽ തലകുടുങ്ങിയ നായ മരണ വെപ്രാളത്തിൽ ഓടുന്നതാണ് വീഡിയോ. തല കുടുങ്ങിയതോടെ നായയ്ക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. കണ്ണും മൂക്കും വായയുമെല്ലാം പാത്രത്തിനുള്ളിൽ ആയതോടെ നായ പേടിച്ച് അവിടെയെല്ലാം ഓടി നടന്നു.
ആദ്യം ഓടിച്ചെന്നത് ഒരു ബിൽഡിംഗിലേക്കാണ്. അവിടേക്ക് കയറിച്ചെല്ലാൻ നോക്കിയപ്പോൾ അതിന്റെ ഗ്ലാസ് ഡോറിൽ തല ഇടിച്ച് ഡോർ അതാ കിടക്കുന്നു ചിന്നിച്ചിതറിത്താഴെ. അതോടെ നായ അവിടെ നിന്നും പുറത്തേക്ക് കടന്നു. പോകുന്ന വഴിയിൽ സൈഡിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളും ഓട്ടോയുമൊക്കെ ഇടിച്ചിടാനും മറന്നില്ല.
മരണ ഭയത്തിൽ എന്താണ് അവിടെ നടക്കുന്നതെന്ന് പോലും പാവം നായയ്ക്ക് മനസിലാകുന്നുണ്ടായില്ല. വീഡിയോ വൈറലോയതോടെ നിരവധി ആളുകൾ കമന്റുമായി എത്തി. പലരും അവനെ ഡോഗേഷ് ഭായ് എന്നാണ് വിളിച്ചത്. തലയിൽ ഹെൽമെച്ച്വച്ച് പോകുന്നതിനാൽ അവന് പെറ്റി അടിക്കില്ലെന്ന് ചിലർ പറഞ്ഞപ്പോൾ അവൻ ഇടിച്ചിട്ട സാധനങ്ങളെല്ലാം ആര് നന്നാക്കിക്കൊടുക്കുമെന്ന് പറഞ്ഞ വിരുതൻമാരും കുറവല്ല.
