തിരക്കേറിയ ഷൂട്ടിംഗിനും ജോലിക്കും ഇടയിലും വ്യായാമവും യോഗയും പതിവായി ചെയ്യാറുണ്ടെന്ന് കാജൽ അഗർവാൾ. 40-ാം വയസിലും ശരീരം ഇത്ര ചെറുപ്പമായി എങ്ങനെയാണ് നിലനിർത്തുന്നതെന്ന രഹസ്യം ആരാധകരോട് പങ്കുവയ്ക്കുകയാണ് താരം.
എന്റെ ശരീരത്തിന് ആവശ്യമായ വ്യായാമങ്ങൾ ഞാൻ പതിവായി ചെയ്യുന്നു. യോഗ, സ്ട്രെച്ചിംഗ്, ലളിതമായ ശക്തി വ്യായാമങ്ങൾ എന്നിവ എന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഇതുമൂലം, ശരീരഭാരം നിയന്ത്രിക്കുന്നതിലും പേശികളുടെ ശക്തിയിലും സന്ധികളുടെ ആരോഗ്യത്തിലും എന്റെ ശരീരം സുരക്ഷിതമാണ് കാജൽ അഗർവാൾ.
