പു​ല്ലാ​ന്തി​യാ​ർ ഒ​റ്റ​യ്ക്ക് ശു​ചീ​ക​രി​ച്ച് അ​നി​ൽ​കു​മാ​ർ; മൂ​ന്നു വ​ർ​ഷ​വും നാ​ലു മാ​സ​വും നീ​ണ്ട പ​രി​ശ്ര​മം വി​ജ​യ​ത്തി​ൽ

ചെ​മ്പ്: പു​ല്ലും പോ​ള​യും പാ​യ​ലും വ​ള​ർ​ന്നു​തി​ങ്ങി നീ​രൊ​ഴു​ക്കു ത​ട​സ​പ്പെ​ട്ട പു​ല്ലാ​ന്തി​യാ​ർ ശു​ചീ​ക​രി​ക്കാ​ൻ ഒ​റ്റ​യ്ക്കു പോ​രാ​ടി വി​ജ​യം​വ​രി​ച്ച് എ​നാ​ദി ചെ​റു​തു​രു​ത്തി​ൽ അ​നി​ൽ കു​മാ​ർ. ഒ​ന്പ​തു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​മു​ള്ള പു​ല്ലാ​ന്തി​യാ​റി​ലെ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം ക​ഠി​ന​പ്ര​യ​ത്നം ന​ട​ത്തി മൂ​ന്നു വ​ർ​ഷ​വും നാ​ലു മാ​സ​വും കൊ​ണ്ടാ​ണ് അ​നി​ൽ​കു​മാ​ർ ശു​ചീ​ക​രി​ച്ച​ത്.

മു​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ കൈ​വ​ഴി​യാ​യ പു​ല്ലാ​ന്തി​യാ​ർ ക​ന​ത്ത​തോ​തി​ൽ പു​ല്ലും പാ​യ​ലും പോ​ള​യും നി​റ​ഞ്ഞ​തോ​ടെ ചെ​റു​വ​ള്ള​ത്തി​ൽ പോ​ലും തു​ഴ​ഞ്ഞു​പോ​കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൂ​ലു​കൊ​ണ്ട് റോ​ഡ് വൃ​ത്തി​യാ​ക്കു​ന്ന​ത് ടി​വി​യി​ൽ ക​ണ്ട​തി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് നാ​ട്ടി​ലെ പു​ല്ലാ​ന്തി​യാ​ർ ശു​ചീ​ക​രി​ക്കാ​ൻ പ്ര​തി​ഫ​ലേ​ച്ഛ കൂ​ടാ​തെ അ​നി​ൽ​കു​മാ​ർ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​ത്.

ആ​ഴ​ത്തി​ൽ വ​ള​ർ​ന്ന പു​ല്ലും പോ​ള​യും ആ​റ്റി​ലേ​ക്കു വ​ള​ർ​ന്നി​റ​ങ്ങി​യ കാ​ടും പ​ട​ലും വ​ള്ളി​ച്ചെ​ടി​ക​ളും വെ​ട്ടി​നീ​ക്കാ​ൻ ഏ​റെ ക​ഠി​നാ​ധ്വാ​നം ചെ​യ്യേ​ണ്ടി വ​ന്നു. ത​ടി​വെ​ട്ടു​കാ​ര​നാ​യ അ​നി​ൽ​കു​മാ​ർ സ്വ​ന്തം വ​ള്ള​ത്തി​ൽ രാ​വി​ലെ തു​ഴ​ഞ്ഞു‌​പോ​യി ഉ​ച്ച​വ​രെ പു​ഴ​യി​ൽ ശു​ചീ​​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​നാ​കും. അ​നി​ൽ​കു​മാ​റി​ന്‍റെ നാ​ടി​നോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത ബോ​ധ്യ​പ്പെ​ട്ട പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ജ​ന​കീ​യ സ​മി​തി രൂ​പീ​ക​രി​ച്ച് പു​ഴ ശു​ചീ​ക​രി​ക്കാ​ൻ ശ്ര​മം ന​ട​ത്തി. 65 അം​ഗ സം​ഘം ഒ​രാ​ഴ്ച കി​ണ​ഞ്ഞു​ശ്ര​മി​ച്ചി​ട്ടും വ​ള​ർ​ന്നു തി​ങ്ങി​യ പു​ല്ലും പോ​ള​യും പാ​യ​ലും ക​ഷ്ടി​ച്ച് 100 മീ​റ്റ​റോ​ള​മേ നീ​ക്കാ​നാ​യു​ള്ളു.

പോ​ള​യും പാ​യ​ലും പു​ല്ലും നീ​ങ്ങി ജ​ലാ​ശ​യം തെ​ളി​യും തോ​റും പു​ല്ലാ​ന്തി​യാ​റി​ലെ നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ടു​ത്താ​ൻ വ​ർ​ധി​ത​വീ​ര്യ​ത്തോ​ടെ അ​നി​ൽ​കു​മാ​ർ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​നാ​യി. മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി​ക്കി​ട​ന്നി​രു​ന്ന​തി​നാ​ൽ ആ​റ്റി​ലി​റ​ങ്ങു​ന്ന​വ​രു​ടെ ശ​രീ​രം ചൊ​റി​ഞ്ഞു​ത​ടി​ക്കു​മാ​യി​രു​ന്നു. വ​സ്ത്രം ക​ഴു​കാ​നും കു​ളി​ക്കാ​നും ആ​രും പു​ഴ​യി​ൽ ഇ​റ​ങ്ങാ​തെ​യാ​യി. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ച്ച​ക്ക​റി, വാ​ഴ​യ​ട​ക്കം വി​വി​ധ കൃ​ഷി​ക​ൾ​ക്ക് ശു​ദ്ധ​ജ​ല ല​ഭ്യ​ത​യും കു​റ​ഞ്ഞ​തോ​ടെ കൃ​ഷി​യി​ൽ​നി​ന്നു പ​ല​രും പി​ൻ​വാ​ങ്ങി.

അ​നി​ൽ​കു​മാ​റി​ന്‍റെ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ത്തു​ട​ർ​ന്ന് ജ​ല​ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ടു. പു​ഴ​യോ​ര​ത്ത് വീ​ണ്ടും വ​സ്ത്രം ക​ഴു​കാ​നും കു​ളി​ക്കാ​നും ആ​ളു​ക​ളെ​ത്തി. പു​ഴ​യു​ടെ ഇ​രു ക​ര​ക​ളെ​യും ഹ​രി​താ​ഭ​മാ​ക്കി വാ​ഴ​ക​ളും പ​ച്ച​ക്ക​റി​ക​ളു​മ​ട​ക്കം വി​വി​ധ കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി. ചെ​മ്പ് എ​നാ​ദി കാ​ട്ടി​ത്ത​റ മു​ത​ൽ ക​ല്ലു​കു​ത്താം​ക​ട​വ് വ​രെ​യും മ​ണ​പ്പു​റം മു​ത​ൽ ചെ​മ്പ​ക​ശേ​രി പാ​ലം, ചെ​റു​തു​രു​ത്തി ദേ​വ​സ്വം​ക​രി​വ​രെ​യു​ള്ള അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​രം പു​ല്ലാ​ന്തി​യാ​റി​ലൂ​ടെ വ​ള്ള​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത് അ​നി​ൽ കു​മാ​റി​ന്‍റെ നി​സ്വാ​ർ​ഥ​മാ​യ അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്ന് നെ​ഞ്ചി​ൽ​തൊ​ട്ട് നാ​ട്ടു​കാ​രും പ​റ​യു​ന്നു.

മൂ​ന്ന​രവ​ർ​ഷ​ത്തെ ത​ന്‍റെ ക​ഠി​നാ​ധ്വാ​നം മൂ​ലം നീ​രൊ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ട പു​ല്ലാ​ന്തി​യാ​റി​ലെ വെ​ള്ളം പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു കാ​ണാ​ൻ ക​ഴി​യു​ന്ന​തി​ലെ സ​ന്തോ​ഷം പ​റ​ഞ്ഞ​റി​യി​ക്കാ​നാ​വി​ല്ലെ​ന്ന് അ​നി​ൽ​കു​മാ​ർ പ​റ​യു​ന്നു. പു​ല്ലാ​ന്തി​യാ​റി​നെ വീ​ണ്ടു​മൊ​ഴു​ക്കാ​ൻ യ​ത്നി​ച്ച അ​നി​ൽ​കു​മാ​റി​നെ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും വി​വി​ധ സം​ഘ​ട​ന​ക​ളും ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. പു​ല്ലാ​ന്തി​യാ​റി​ലെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്ത പു​ല്ലും പാ​യ​ലും പോ​ള​യും നീ​ക്കി പു​ല്ലാ​ന്തി​യാ​ർ പൂ​ർ​ണ​മാ​യി ശു​ചീ​ക​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് അ​നി​ൽ​കു​മാ​ർ.

Related posts

Leave a Comment