ഇ​തും ഇ​തി​ലേ​റെ​യു​മാ​ണ് എ​നി​ക്ക് പ്രേം ​ന​സീ​ർ സാ​ർ! ആ ​ഓ​ർ​മ​ക​ൾ എ​ന്നും സ​ജീ​വം… നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം ​ന​സീ​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്കി​ന്ന് 37വ​യ​സ്; കു​റി​പ്പു​മാ​യി ശ്രീ​കു​മാ​ര​ൻ ത​ന്പി

നി​ത്യ​ഹ​രി​ത നാ​യ​ക​ൻ പ്രേം ​ന​സീ​റി​ന്‍റെ ഓ​ർ​മ​ക​ൾ​ക്കി​ന്ന് 37വ​യ​സ്. പ്രി​യ നാ​യ​ക​ന്‍റെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ട് ശ്രീ​കു​മാ​ര​ൻ ത​ന്പി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ നേ​ടു​ന്ന​ത്. കു​റി​പ്പി​നൊ​പ്പം പ്രേം ​ന​സീ​റി​നൊ​പ്പ​മു​ള്ള ചി​ത്രം കൂ​ടി അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

‘ഞാ​ൻ എ​ഴു​തി​യ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ട്ടു​ക​ൾ പാ​ടി അ​ഭി​ന​യി​ച്ച നാ​യ​ക​ന​ട​ൻ. ഞാ​ൻ എ​ഴു​തി​യ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക​ഥ​ക​ളി​ലെ നാ​യ​ക​ൻ. ഞാ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ഞാ​ൻ ആ​ദ്യ​മാ​യി നി​ർ​മ്മി​ച്ച സി​നി​മ​യി​ലെ നാ​യ​ക​ൻ. സി​നി​മാ​രം​ഗ​ത്തെ ന​ന്മ​യും പ്രൊ​ഫ​ഷ​ണ​ലി​സ​വും ഡി​പ്ലോ​മ​സി​യും എ​ന്നെ പ​ഠി​പ്പി​ച്ച വ​ലി​യ ക​ലാ​കാ​ര​ൻ’ എ​ന്ന് കു​റി​ച്ചു​കൊ​ണ്ടാ​ണ് ശ്രീ​കു​മാ​ര​ൻ ത​ന്പി പോ​സ്റ്റ് എ​വു​തി അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ഇ​ന്ന് അ​ന​ശ്വ​ര ന​ട​ൻ പ്രേം ​ന​സീ​റി​ന്‍റെ ഓ​ർ​മ​ദി​നം..

  • ആ​രാ​ധ​ക​ൻ (ഫാ​ൻ ബോ​യ്) എ​ന്ന നി​ല​യി​ൽ ഇ​ഷ്ട​പ്പെ​ട്ട് ഞാ​ൻ അ​യ​ച്ച ക​ത്തി​ന് മ​റു​പ​ടി​യാ​യി ക​ത്തും ഫോ​ട്ടോ​യും അ​യ​ച്ചു​ത​ന്ന ന​ട​ൻ.
  • ഞാ​ൻ എ​ഴു​തി​യ ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ട്ടു​ക​ൾ പാ​ടി അ​ഭി​ന​യി​ച്ച നാ​യ​ക​ന​ട​ൻ.
  • ഞാ​ൻ എ​ഴു​തി​യ ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക​ഥ​ക​ളി​ലെ നാ​യ​ക​ൻ.
  • ഞാ​ൻ ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ.
  • ഞാ​ൻ ആ​ദ്യ​മാ​യി നി​ർ​മ്മി​ച്ച സി​നി​മ​യി​ലെ നാ​യ​ക​ൻ.
  • സി​നി​മാ​രം​ഗ​ത്തെ ന​ന്മ​യും പ്രൊ​ഫ​ഷ​ണ​ലി​സ​വും ഡി​പ്ലോ​മ​സി​യും എ​ന്നെ പ​ഠി​പ്പി​ച്ച വ​ലി​യ ക​ലാ​കാ​ര​ൻ.
    ഇ​തും ഇ​തി​ലേ​റെ​യു​മാ​ണ് എ​നി​ക്ക് പ്രേം ​ന​സീ​ർ സാ​ർ..! ആ ​ഓ​ർ​മ​ക​ൾ എ​ന്നും സ​ജീ​വം…
 

Related posts

Leave a Comment