കു​തി​പ്പ് തു​ട​ർ​ന്ന് ല​യ​ണ​ൽ മെ​സി: 18 ഗോ​ളു​ക​ളു​മാ​യി ച​രി​ത്ര നേ​ട്ടം

ഡ​ള്ളാ​സ്: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം എ​ഴു​തി അ​ർ​ജ​ന്‍റീ​ന നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി 2026 ഫി​ഫ ലോ​ക​ക​പ്പി​ൽ കു​തി​പ്പ് തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​ന്ത്യ​ൻ സ​മ​യം 10.30ന് ​അ​മേ​രി​ക്ക​യി​ലെ ഡ​ള്ളാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ ജെ-​ഗ്രൂ​പ്പി​ൽ ഓ​സ്ട്രി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ഇ​ര​ട്ട ഗോ​ളു​ക​ൾ നേ​ടി അ​ർ​ജ​ന്‍റീ​ന​യെ ഗം​ഭീ​ര ജ​യ​ത്തോ​ടെ നോ​ക്കൗ​ട്ട് റൗ​ണ്ടി​ലേ​ക്ക് പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് നാ​യ​ക​ൻ ല​യ​ണ​ൽ മെ​സി. മ​ത്സ​രം കാ​ണാ​ൻ 70,649 പേ​രാ​ണ് ഡ​ള്ളാ​സ് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​യ​ത്. ഇ​തോ​ടെ ലോ​ക​ക​പ്പി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ടോ​പ് സ്കോ​റ​റാ​യി മെ​സി മാ​റി.

ലോ​ക​ക​പ്പി​ൽ മെ​സി​യു​ടെ ഗോ​ൾ നേ​ട്ടം 18 ആ​യി ഉ​യ​ർ​ന്നു. ജ​ർ​മ​ൻ താ​രം മി​റോ​സ്ലാ​വ് ക്ലോ​സെ​യു​ടെ റി​ക്കാ​ർ​ഡ് മ​റി​ക​ട​ന്ന മെ​സി, തു​ട​ർ​ച്ച​യാ​യ ആ​റ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ൽ ഗോ​ൾ നേ​ടു​ന്ന മൂ​ന്നാ​മ​ത്തെ താ​ര​മെ​ന്ന നേ​ട്ട​വും ത​ന്‍റെ പേ​രി​ലാ​ക്കി.

മ​ത്സ​ര​ത്തി​ന്‍റെ 38-ാം മി​നി​റ്റി​ലും ക​ളി തീ​രാ​നു​ള്ള അ​ധി​ക സ​മ​യ​ത്തു​മാ​യി​രു​ന്നു മെ​സി ഗോ​ളു​ക​ൾ നേ​ടി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ഒ​ന്പ​താം മി​നി​റ്റി​ൽ ല​ഭി​ച്ച പെ​നാ​ൽ​റ്റി കി​ക്ക് പാ​ഴാ​ക്കി​യ മെ​സി ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ 38-ാം മി​നി​റ്റി​ൽ ഫ​കു​ണ്ടോ മെ​ദീ​ന​യു​ടെ ക്രോ​സി​ൽ നി​ന്ന് ഗ്രൗ​ണ്ട് ഷോ​ട്ടി​ലൂ​ടെ മെ​സി അ​ർ​ജ​ന്‍റീ​ന​യെ മു​ന്നി​ലെ​ത്തി​ച്ച​ത് ആ​രാ​ധ​ക​രെ തെ​ല്ലൊ​ന്നു​മ​ല്ല സ​ന്തോ​ഷി​പ്പി​ച്ച​ത്. പി​ന്നീ​ട് മ​ത്സ​ര​ത്തി​ന്‍റെ ഇ​ഞ്ചു​റി ടൈ​മി​ൽ (90+5) കൗ​ണ്ട​ർ അ​റ്റാ​ക്കി​ലൂ​ടെ​യാ​ണ് മെ​സി ത​ന്‍റെ ഗോ​ൾ നേ​ട്ടം ര​ണ്ടാ​ക്കി ഉ​യ​ർ​ത്തി​യ​ത്. അ​തേ​സ​മ​യം മെ​സി​യു​ടെ റി​ക്കാ​ർ​ഡ് നേ​ട്ടം വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ഴി​വ​ച്ചു.

മെ​സി​യു​ടെ ആ​ദ്യ ഗോ​ളി​ന് അ​വ​സ​ര​മൊ​രു​ക്കി​യ നീ​ക്ക​ത്തി​ൽ അ​ർ​ജ​ന്‍റീ​ന താ​രം അ​ല​ക്സി​സ് മാ​ക് അ​ലി​സ്റ്റ​ർ ഓ​സ്ട്രി​യ​ൻ താ​രം സേ​വ്യ​ർ ഷ്ലാ​ഗ​റെ ഫൗ​ൾ ചെ​യ്തെ​ങ്കി​ലും റ​ഫ​റി അ​ത് ക​ണ്ട ഭാ​വം ന​ടി​ച്ചി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നു. വാ​ർ പ​രി​ശോ​ധ​ന​ക്ക് മു​തി​രാ​തി​രു​ന്ന റ​ഫ​റി​യു​ടെ ന​ട​പ​ടി പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി. പ്ര​മു​ഖ മു​ൻ ഗോ​ൾ​കീ​പ്പ​ർ പീ​റ്റ​ർ സ്മൈ​ക്ക​ൽ അ​ട​ക്ക​മു​ള്ള​വ​ർ അ​തി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി. ലോ​ക​ക​പ്പി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ലും അ​ർ​ജ​ന്‍റീ​ന​യ്ക്കും മെ​സി​ക്കും അ​നു​കൂ​ല​മാ​യി റ​ഫ​റി​മാ​ർ തീ​രു​മാ​ന​ങ്ങ​ൾ സ്വീ​ക​രി​ക്കു​വെ​ന്നാ​ണ് വി​മ​ർ​ശ​നം.

Related posts

Leave a Comment