തൃ​ശൂ​ര്‍ ക​ല​ശ​മ​ല​യി​ല്‍ അ​പൂ​ര്‍​വ​യി​നം ത​സ്‌​ക​ര ഈ​ച്ച​യെ ക​ണ്ടെ​ത്തി; ലോകത്ത് ആകെ പത്തെണ്ണം മാത്രം

ഇ​രി​ങ്ങാ​ല​ക്കു​ട: തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ക​ല​ശ​മ​ല പു​ല്‍​മേ​ടു​ക​ളി​ല്‍​നി​ന്ന് ശാ​സ്ത്ര​ലോ​ക​ത്തി​ന് പു​തി​യൊ​രി​നം ത​സ്‌​ക​ര ഈ​ച്ച​യെ ക​ണ്ടെ​ത്തി. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഷ​ഡ്പ​ദ എ​ന്‍റ​മോ​ള​ജി റി​സ​ര്‍​ച്ച് ലാ​ബി​ലെ ഗ​വേ​ഷ​ക​രാ​ണ് ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്. ലോ​വി​നെ​ല്ല ക​ല​ശ​മ​ല എ​ന്‍​സി​സ് എ​ന്ന് ശാ​സ്ത്രീ​യ നാ​മം ന​ല്‍​കി​യി​രി​ക്കു​ന്ന ഈ ​പു​തി​യ ഇ​നം, ലോ​വി​നെ​ല്ല ജ​നു​സി​ല്‍ പെ​ട്ട ഇ​ന്ത്യ​യി​ലെ​ത​ന്നെ ആ​ദ്യ​ത്തെ ക​ണ്ടെ​ത്ത​ലാ​ണ്.

121 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷ​മാ​ണ് ഓ​റി​യ​ന്‍റ​ല്‍ മേ​ഖ​ല​യി​ല്‍ ഈ ​ജ​നു​സി​ല്‍​പ്പെ​ട്ട ഒ​രി​ന​ത്തെ ക​ണ്ടെ​ത്തു​ന്ന​ത് എ​ന്ന ച​രി​ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്. 1902-ല്‍ ​പാ​കി​സ്ഥാ​നി​ലെ ക്വ​റ്റ​യി​ല്‍​നി​ന്നാ​ണ് ഇ​തി​നു​മു​ന്‍​പ് ഈ ​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഒ​രി​ന​ത്തെ ഓ​റി​യ​ന്‍റ​ല്‍ മേ​ഖ​ല​യി​ല്‍​നി​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ആ​ഗോ​ള​ത​ല​ത്തി​ല്‍ ഏ​റെ അ​പൂ​ര്‍​വ​മാ​യ ഈ ​ജ​നു​സി​ല്‍ ഇ​തു​വ​രെ 9 ഇ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പു​തി​യ ക​ണ്ടെ​ത്ത​ലോ​ടെ ലോ​ക​ത്താ​കെ​യു​ള്ള ലോ​വി​നെ​ല്ല ഇ​ന​ങ്ങ​ളു​ടെ എ​ണ്ണം പ​ത്താ​യി ഉ​യ​ര്‍​ന്നു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മ​ണ്‍​സൂ​ണ്‍ (ഇ​ട​വ​പ്പാ​തി) കാ​ല​യ​ള​വി​ല്‍ ക​ല​ശ​മ​ല​യി​ലെ പു​ല്‍​മേ​ടു​ക​ളി​ല്‍ നി​ന്നാ​ണ് ഈ ​പു​തി​യ ഇ​ന​ത്തെ ശേ​ഖ​രി​ച്ച​ത്. ജൈ​വ​വൈ​വി​ധ്യ സ​മ്പ​ന്ന​മാ​യ കേ​ര​ള​ത്തി​ലെ ഇ​ട​നാ​ട​ന്‍ ചെ​ങ്ക​ല്‍​ക്കു​ന്നു​ക​ളു​ടെ​യും പു​ല്‍​മേ​ടു​ക​ളു​ടെ​യും പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന​താ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍.

ഷ​ഡ്പ​ദ​ങ്ങ​ളെ ആ​ഹാ​ര​മാ​ക്കു​ന്ന​വ​യി​ല്‍ പ്ര​ധാ​നി​ക​ളാ​യ ത​സ്‌​ക​ര ഈ​ച്ച​ക​ള്‍, പ്രാ​ണി​ക​ളു​ടെ എ​ണ്ണം നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ജ​ര്‍​മ​ന്‍ എ​ന്‍റ​മോ​ള​ജി​സ്റ്റാ​യ ഹെ​ര്‍​മ​ന്‍ ലോ​വി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഈ ​ജ​നു​സി​ന് ലോ​വി​നെ​ല്ല എ​ന്ന് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ക​ല​ശ​മ​ല എ​ന്ന സ്ഥ​ല​നാ​മ​ത്തി​ല്‍​നി​ന്നു​മാ​ണ് ക​ല​ശ​മ​ല​എ​ന്‍​സി​സ് എ​ന്ന സ്പീ​ഷി​സ് നാ​മം സ്വീ​ക​രി​ച്ച​ത്.

ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി​നി കാ​വ്യ ജി. ​പി​ള്ള, റി​സ​ര്‍​ച്ച് ഗൈ​ഡും ലാ​ബ് മേ​ധാ​വി​യു​മാ​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​സി. ബി​ജോ​യ്, ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ ഡോ. ​ജി​ജി പൗ​ലോ​സ്, അ​മേ​രി​ക്ക​യി​ലെ നോ​ര്‍​ത്ത് ക​രോ​ലി​ന സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ ഗ​വേ​ഷ​ക​ന്‍ ക്രി​സ് എം. ​കോ​ഹ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ​ത്.

Related posts

Leave a Comment