കൊല്ലം: അതിമോഹരമായ ബീച്ച്.സമാധാനപരമായി ഇരിക്കാൻ പറ്റിയ അന്തരീക്ഷവും ശാന്തമായ കടൽത്തീരവുമാണിത്. ശാന്തവും ആരെയും ആകർഷിക്കുന്നതുമായ അധികം അകലെയല്ലാതെ പരന്നു കിടക്കുന്ന താന്നിബീച്ച്. ഇതിനോടു ചേർന്നു ആരെയും ആകർഷിക്കുന്ന രീതിയിൽ കടലിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ചുകിടക്കുന്നതിനാൽ മുക്കം താന്നി ബീച്ച് എന്നു കൂടി അറിയപ്പെടാറുണ്ട്.
മുക്കത്തിനോടുചേർന്നാണ് ഈ ബീച്ച് കിടക്കുന്നത്. രണ്ടു പേരുകളും വിളിക്കാറുണ്ടെങ്കിലും താന്നി ബീച്ച് എന്നറിയപ്പെടാനാണ് ആഗ്രഹമെന്നുതോന്നും ബീച്ചിനെകണ്ടാൽ. കൊല്ലം പട്ടണത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ, മയ്യനാടു നിന്ന് അധികം അകലെയല്ലാതെ താന്നി ബീച്ച് സ്ഥിതിചെയ്യുന്നു.
കൊല്ലം ബീച്ചിൽ നിന്നും മയ്യനാട്ടുനിന്നും താന്നി പാലം വഴി തീരദേശ റോഡ് വഴി എളുപ്പത്തിൽ എത്തിച്ചേരാം. കൊല്ലത്ത് തീർച്ചയായും കാണേണ്ട ഒരു ആകർഷണമാണ് താന്നി ബീച്ച്. വിലപ്പെട്ട ഒരു സമയം ആസ്വദിക്കാൻ ഇടം നൽകുന്ന ഒരു ബീച്ച് നിങ്ങൾ അന്വേഷിക്കുകയാണെങ്കിൽ, താന്നി ബീച്ച് ഒഴികെ മറ്റൊന്നും നോക്കരുത്. യോഗ മുതൽ ധ്യാനം, ഫുട്ബോൾ, വോളിബോൾ, സൈക്ലിംഗ് തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു പട്ടം പറത്താൻ പോലും ഇവിടെ ശ്രമിക്കാം.
തീരദേശ റോഡിലൂടെ വാഹനമോടിച്ച് സമുദ്രക്കാഴ്ച ആസ്വദിക്കുന്നത് അവിസ്മരണീയമായ ഒരു അനുഭവമാണ്. അവിടെയുള്ള സൂര്യോദയങ്ങളും സൂര്യാസ്തമയങ്ങളും അതിമനോഹരമാണ്. കാഴ്ച ആസ്വദിക്കാം. കടൽത്തീരം, കായൽ, അഴിമുഖം എന്നിവ ഈ സ്ഥലത്തെ സവിശേഷമാക്കുന്നു.
ശാന്തമായ കടൽത്തീരമുള്ള ഒരു പൈതൃക സ്ഥലമായ പൊഴിക്കര സമീപത്താണ്. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന 16 ബീച്ചുകളിൽ ഒന്നാണിത്. കൊല്ലം റെയിൽവേ സ്റ്റഷനിൽ നിന്നും ഏകദേശം 9.8 കിലോമീറ്ററാണ് ദൂരം.
ഒരിക്കൽ വിദേശികൾ ബീച്ചിലെത്തി ശുചീകരിച്ചതു വാർത്തയായിരുന്നു.അതിനുശേഷം ഏറ്റവും നന്നായി പരിപാലിക്കപ്പെടുന്ന ബീച്ചായി ഇതുമാറി. സാധാരണക്കാരെ ഏറ്റവും ആകർഷിച്ച ബീച്ചുകളിലൊന്നുകൂടിയാണിത്.
