ചോ​ളം കൃ​ഷി​യി​ൽ വി​ജ​യം നു​ക​ർ​ന്ന് കൂ​രാ​ച്ചു​ണ്ടി​ലെ ക​ർ​ഷ​ക​ൻ

കൂ​രാ​ച്ചു​ണ്ട്: ചോ​ളം കൃ​ഷി​യി​ൽ വി​ജ​യം കൊ​യ്ത് കൂ​രാ​ച്ചു​ണ്ടി​ലെ ക​ർ​ഷ​ക​ൻ ചെ​രി​യം​പു​റ​ത്ത് ജോ​സ്. പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ൽ കാ​ള​ങ്ങാ​ലി പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച ജോ​സ് തു​ട​ർ​ച്ച​യാ​യി ര​ണ്ടാം വ​ർ​ഷ​മാ​ണ് ചോ​ളം കൃ​ഷി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി വി​ജ​യം കൈ​വ​രി​ക്കു​ന്ന​ത്.

2008-ൽ ​കെ​എ​സ്ആ​ർ​ടി​സി​യി​ൽ ഇ​ൻ​സ്പെ​ക്ട​റാ​യി വി​ര​മി​ച്ച ജോ​സ് ഏ​റെ​ക്കാ​ല​മാ​യി കൃ​ഷി​യി​ൽ വ്യാ​പൃ​ത​നാ​ണ്. തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി സ​മ്മി​ശ്ര കൃ​ഷി ന​ട​ത്തി​വ​രു​ന്ന ജോ​സ് പ​ത്ത് സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ചോ​ളം കൃ​ഷി​യു​ടെ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്. ഝാ​ർ​ഖ​ണ്ഡി​ൽ നി​ന്നും എ​ത്തി​ച്ച വി​ത്ത് ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ കൃ​ഷി ആ​രം​ഭി​ക്കു​ക​യും ഡി​സം​ബ​റോ​ടെ വി​ള​വെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു.

കൃ​ഷി ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്തെ ഒ​റ്റ വ​ള​പ്ര​യോ​ഗം മാ​ത്ര​മാ​ണ് ന​ട​ത്തി​യ​ത്. അ​തും ത​ന്‍റെ കോ​ഴി​ഫാ​മി​ൽ ഉ​ത്പാ​പ്പാ​ദി​പ്പി​ക്കു​ന്ന കോ​ഴി​വ​ള​മാ​ണ് എ​ല്ലാ കൃ​ഷി​ക​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൃ​ത്യ​മാ​യി സ​മ​യ​ങ്ങ​ളി​ൽ ചെ​യ്താ​ൽ എ​ല്ലാ കൃ​ഷി​യും കേ​ര​ള​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് ജോ​സ് പ​റ​യു​ന്നു. ചോ​ളം വി​ള​വെ​ടു​ക്കാ​ൻ ആ​യ​പ്പോ​ഴേ​ക്കും ആ​വ​ശ്യ​ക്കാ​ർ ധാ​രാ​ളം വീ​ട്ടി​ൽ എ​ത്തു​ന്നു​ണ്ട്. വി​പ​ണി​യി​ൽ കി​ലോ​ഗ്രാ​മി​ന് 60 രൂ​പ​യാ​ണ് വി​ല. എ​ന്നാ​ൽ ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ചോ​ള​മാ​യ​തി​നാ​ൽ ഡി​മാ​ൻ​ഡ് ഏ​റെ​യാ​ണെ​ന്നും ക​ർ​ഷ​ക​ൻ പ​റ​ഞ്ഞു.

നാ​ൽ​പ്പ​ത്തി​യ​ഞ്ച് ഇ​നം ഫ​ല​വൃ​ക്ഷ​ങ്ങ​ൾ ജോ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ലു​ണ്ട്. അ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും കാ​യ്ച്ചി​ട്ടു​മു​ണ്ട്. കൂ​ടാ​തെ ത​ക്കാ​ളി, വെ​ണ്ട, ക​ക്കി​രി, കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ർ, ബ്രോ​ക്കോ​ളി തു​ട​ങ്ങി​യ കൃ​ഷി​ക​ളും ചെ​യ്ത് വ​രു​ന്നു​ണ്ട്. ബ്രോ​യി​ല​ർ ഇ​റ​ച്ചി​ക്കോ​ഴി ഫാ​മും ന​ട​ത്തു​ന്നു​ണ്ട്.

ഇ​വി​ടെ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത് കൂ​രാ​ച്ചു​ണ്ട് കൃ​ഷി​ഭ​വ​ന്‍റെ കീ​ഴി​ലു​ള്ള കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലും കു​ടും​ബ​ശ്രീ​യു​ടെ നാ​ച്ചു​റ​ൽ ഫ്ര​ഷ് കാ​ർ​ഷി​ക ഉ​ത്പ​ന്ന വി​പ​ണ​ന കേ​ന്ദ്ര​ത്തി​ലു​മാ​ണ് ന​ൽ​കി വ​രു​ന്ന​ത്. ഭാ​ര്യ​യാ​യ ലൂ​സി​യു​ടെ പ്രോ​ത്സാ​ഹ​ന​വും സ​ഹ​ക​ര​ണ​വു​മാ​ണ് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ല​ക്ഷ്യ​പ്രാ​പ്തി​യി​ൽ എ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന​തെ​ന്നും ജോ​സ് പ​റ​യു​ന്നു. കാ​ല​ങ്ങ​ളാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജോ​സ് 2015 -20 കാ​ല​ഘ​ട്ട​ത്തി​ൽ കൂ​രാ​ച്ചു​ണ്ട് പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യി​രു​ന്നു.
ജോ​ൺ​സ​ൺ പൂ​ക​മ​ല

Related posts

Leave a Comment