ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങൾ പബ്ലിക്കിന്റെ മുൻപിൽ പറയാൻ താല്പര്യമില്ലെന്ന് ഭാവന. ‘ആക്ച്വലി എനിക്ക് രണ്ട് സൈഡുണ്ട്. ഒരു ഫണ്‍ സൈഡാണ് ഞാന്‍ എപ്പോഴും പുറത്തു കാണിക്കാൻ ആഗ്രഹിക്കുന്നത്. എന്റെ ഇന്റര്‍വ്യൂസ് നോക്കിയാല്‍ കാണാം ഫണ്‍ കാര്യങ്ങളാണ് പറയാറുള്ളത്. തമാശ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍.
എന്റെ ഉള്ളിലും സീരിയസായൊരു വശമുണ്ട്. അത് ഞാന്‍ പുറത്ത് കാണിച്ചിട്ടില്ല. വളരെ ക്ലോസായിട്ടുള്ളവര്ക്ക് മാത്രമേ അതറിയൂ. പണ്ടേ ഞാന്‍ പേഴ്സണല്‍ ഇന്റര്‍വ്യൂ കൊടുക്കാറില്ല. നേരത്തെ മുതലേ അങ്ങനെയാണ്. കുറച്ച് കാര്യങ്ങള്‍ പ്രൈവറ്റായി വയ്ക്കാനാണ് എനിക്കിഷ്ടം.
മൂവി പ്രമോഷന് അഭിമുഖങ്ങള്‍ കൊടുക്കാറുണ്ട്. ഞാന്‍ എപ്പോഴും കുറേ ചിരിക്കുന്ന, തമാശ പറയുന്ന വ്യക്തിയാണെന്ന് ആളുകള്‍ക്ക് തോന്നാം. അതിന്റെ ഓപ്പോസിറ്റായൊരു സൈഡ് എനിക്കുണ്ട്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ എങ്ങനെയെങ്കിലും ഹാപ്പി ഫെയ്സാവും.
പ്ലീസിംഗ് ഫേസാവണം എന്നത് മനസിലങ്ങനെ ഉറച്ചുപോയതുകൊണ്ടാണെന്നു തോന്നുന്നു. കുറച്ചുദിവസം നിര്‍ത്താതെ കരഞ്ഞതിനു ശേഷമായിരിക്കാം ഞാന്‍ വരുന്നത്. എന്നാലും അത് മുഖത്ത് കാണില്ല. ഹാപ്പി പേഴ്സണ്‍ ലുക്കായിരിക്കും പുറത്ത്.
എല്ലാവരുടെ ലൈഫിലും പ്രശ്നങ്ങളുണ്ടാവുമല്ലോ. എനിക്കത് പബ്ലിക്കിനു മുന്നില്‍ വന്ന് പറയുന്നതിനോട് താല്പര്യമില്ല. എവിടെയൊക്കെയോ പഴയ ആള് എന്നിലുണ്ട്. എന്റെ ക്ലോസ് സര്‍ക്കിളിലൊക്കെ ഞാന്‍ അങ്ങനെ തന്നെയാണ്. കുട്ടിക്കളിയൊക്കെയുണ്ടെങ്കിലും, ഏത് സാഹചര്യവും നേരിടാന്‍ എനിക്ക് പറ്റുമെന്ന് എല്ലാവര്ക്കും അറിയാം’ എന്ന് ഭാവന പറഞ്ഞു.
