തന്റെ ക്രിക്കറ്റ് ഭ്രാന്തിനെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയില്‍ കാര്യവട്ടത്ത് നടക്കുന്ന അഞ്ചാം ടി20 മത്സരത്തിന്റെ ടിക്കറ്റ് വില്പന തിരുവന്തപുരത്ത് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. കുട്ടിക്കാലം മുതലേ ഞാൻ ക്രിക്കറ്റ് ഭ്രാന്തനാണ്. ഫുട്ബോള്‍ ചടങ്ങിന്റെ വേദിയില്‍ ക്രിക്കറ്റ് ആണ് എന്റെ പാഷന് എന്ന് പറഞ്ഞ വ്യക്തിയാണ് ഞാൻ. സുപ്രിയയുമായി പ്രണയിക്കുന്ന കാലത്ത് അവര്‍ ആദ്യം നല്കിയ ഗിഫ്റ്റുകളില്‍ ഒന്ന് ക്രിക്കറ്റ് ബാറ്റ് ആയിരുന്നു.
ആ ബാറ്റ് ഇപ്പോഴും വീട്ടിലുണ്ട്. ആദ്യമായിട്ടാണ് കെസിഎയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത്. തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായതുകൊണ്ട് ഈ പരിപാടിക്ക് എത്താന്‍ സാധിച്ചു. ഇത് വലിയ ഭാഗ്യമായി കരുതുന്നു. കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിക്കേണ്ട സ്ഥലമാണ്. എന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫര്‍ സിനിമ ഗ്രീന്‍ഫില്‍ഡ് സ്റ്റേഡിയത്തില്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. ഇടയ്ക്ക് മാത്രമാണ് ഇവിടെ ക്രിക്കറ്റ് നടക്കുന്നത്.
എപ്പോഴും മല്‍സരങ്ങള്‍ നടക്കുന്ന വേദിയായി ഈ സ്റ്റേഡിയം മാറട്ടെ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സമയമാണ്. ലോകകപ്പ് മല്‍സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന ഈ ട്വിന്റി-20 മല്‍സരം, പ്രത്യേകിച്ച് ന്യൂസിലൻഡി നെതിരേയുള്ള മല്‍സരം നിര്‍ണായകമാണ്. ഷൂട്ടിംഗ് ഇല്ലായിരുന്നുവെങ്കില്‍ അഞ്ച് ടിക്കറ്റ് ചോദിച്ചേനെ. മലയാളികളുടെ ക്രിക്കറ്റ് ആവേശം എന്താണെന്ന് ജനുവരി 31ന് ലോകം അറിയട്ടെ എന്ന് പൃഥ്വിരാജ് പറഞ്ഞു.
