വര്‍ക്കെല്ലാം കഴിഞ്ഞിട്ട് ഫാമിലി എന്നതല്ല. ഇത് രണ്ടും ബാലന്‍സ്ഡായി പോവുക എന്നതാണ്. ക്രിയേറ്റീവ് ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ നമുക്ക് സമയമുണ്ട്. ജോലിയില്‍നിന്നു റീപ്ലേസ് ചെയ്യാന്‍ നിമിഷങ്ങള്‍ മതി. നമ്മള് ഇല്ലെങ്കിലും കമ്പനി നിലനില്ക്കും. പക്ഷേ, ഫാമിലിയില്‍ റീപ്ലേസ്മെന്റ് ് ഈസിയല്ല. എല്ലാം മനസിലാക്കി പോകണം.
ആവശ്യം വരുമ്പോഴും, പ്രശ്നം വന്നാലും കൂടെ നില്ക്കാന് കുടുംബം മാത്രമേയുള്ളൂ. അന്നത്തെ ആരോഗ്യപ്രശ്നങ്ങളൊക്കെ ഇപ്പോള്‍ മാറി. എപ്പോഴും ബിസിയായിരിക്കുക എന്ന പോളിസിയിലൊക്കെ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട് ഞാന്‍. കിട്ടിയ സാധനം മാക്സിമം നന്നായിട്ട് കൊണ്ടുപോവുക.
അപ്പോഴും പ്രൈയോറിറ്റി മറക്കരുത്. ഷെഡ്യൂള്‍ ഇടുന്ന സമയത്ത് രണ്ട് ദിവസം യാത്ര വേണ്ടെന്നു വയ്ക്കാറുണ്ട്. നേരത്തെ കലണ്ടര്‍ പ്ലാനില്ലായിരുന്നു. ഇപ്പോള്‍ എനിക്കറിയാം. ഏതൊക്കെ ദിവസങ്ങളിലാണ് ഫ്രീ എന്നതൊക്കെ. ഫ്രീഡമായാണ് ഞാന്‍ പണത്തെ കാണുന്നത്. പണമില്ലെങ്കില്‍ അങ്ങനെയൊരു ഫ്രീഡം കിട്ടില്ല. നോ പറയേണ്ടിടത്ത് കൃത്യം നോ പറയുന്ന ആളാണ് ലക്ഷ്മി.
ഞാന്‍ കുറച്ചൊന്ന് ആലോചിച്ച് ഡിപ്ലോമാറ്റിക്കായിട്ടേ നില്‍ക്കുള്ളൂ. നോ പറയാന്‍ ഫ്രീഡം കിട്ടുന്നതിലൊരു കാര്യം പൈസയാണ്. എവിടെയെങ്കിലും പോവുമ്പോള്‍ കൂടെയുള്ളവരുടെ ബില്‍ കൊടുക്കാനുള്ള സാഹചര്യം വരണമെങ്കില്‍ നമ്മുടെ കൈയ്യില്‍ പൈസ വേണമല്ലോ. -മിഥുൻ രമേഷ്
