പ​തി​നാ​റാം വ​യ​സി​ൽ പ​ണ​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി; ഫെ​മി​നി​സ്റ്റു​ക​ള്‍ എ​ന്ന് പ​റ​യു​ന്ന​വ​ര്‍ ചെ​യ്യേ​ണ്ട​തെ​ന്തെ​ന്ന് പ​റ​ഞ്ഞ് ആ​നി

ഞാ​ന്‍ 1993 ലാ​ണ് 16-ാം വ​യ​സി​ല്‍ സി​നി​മ​യി​ല്‍ വ​രു​ന്ന​ത്. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത്. ആ ​സ​മ​യ​ത്ത് ഞാ​ന്‍ വ​രു​മാ​നം നേ​ടാ​ന്‍ തു​ട​ങ്ങി. അ​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. നി​ങ്ങ​ള്‍​ക്ക് അ​തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടോ? സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ കു​ടും​ബം ഭ​യ​ങ്ക​ര സ​പ്പോ​ര്‍​ട്ട് ആ​യി​രു​ന്നു. അ​ഭി​ന​യം എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള ഒ​രാ​ളു​ടെ കൂ​ടെ ഞാ​ന്‍ ജീ​വി​ച്ചു

. ഇ​ന്ന് സ​ന്തോ​ഷ​മാ​യി​ട്ട് മൂ​ന്ന് മ​ക്ക​ള്‍​ക്കൊ​പ്പം ജീ​വി​ക്കു​ന്നു. അ​ന്ന് ഞ​ങ്ങ​ളൊ​ക്കെ സി​നി​മ​യി​ല്‍ വ​ന്ന സ​മ​യ​ത്ത് സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു ചോ​ദ്യം ഉ​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി അ​ഭി​ന​യി​ക്ക​ണോ എ​ന്ന്. അ​ന്ന് സ്ത്രീ​ക​ള്‍​ക്ക് കു​റേ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഒ​ത്തി​രി ക​ഴി​വു​ള്ള സ്ത്രീ​ക​ള്‍ വീ​ട്ടു​കാ​രു​ടെ പി​ന്തു​ണ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ങ്ങ​നെ​യു​ള്ള​വ​രെ ഈ ​ഫെ​മി​നി​സ്റ്റു​ക​ള്‍ എ​ന്ന് പ​റ​യു​ന്ന​വ​ര്‍ സ​മൂ​ഹ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മാ​യി​രു​ന്നു. അ​താ​ണ് എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ല്‍ ഫെ​മി​നി​സം. അ​ല്ലാ​തെ സ്ത്രീ​യും പു​രു​ഷ​നും ഒ​രു​പോ​ലെ ഇ​രി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് അ​ര്‍​ഥം. – -ആനി ഷാജി കൈലാസ്

Related posts

Leave a Comment