വര്‍ക്കെല്ലാം കഴിഞ്ഞിട്ട് ഫാമിലി എന്നതല്ല. ഇത് രണ്ടും ബാലന്‍സ്ഡായി പോവുക എന്നതാണ്. ക്രിയേറ്റീവ് ഫീല്‍ഡില്‍ ജോലി ചെയ്യുന്നതിനാല്‍ നമുക്ക് സമയമുണ്ട്. ജോലിയില്‍നിന്നു റീപ്ലേസ് ചെയ്യാന്‍ നിമിഷങ്ങള്‍ മതി. നമ്മള് ഇല്ലെങ്കിലും കമ്പനി നിലനില്ക്കും. പക്ഷേ, ഫാമിലിയില്‍ റീപ്ലേസ്മെന്റ് ് ഈസിയല്ല. എല്ലാം മനസിലാക്കി പോകണം. ആവശ്യം വരുമ്പോഴും, പ്രശ്നം വന്നാലും കൂടെ നില്ക്കാന് കുടുംബം മാത്രമേയുള്ളൂ. അന്നത്തെ ആരോഗ്യപ്രശ്നങ്ങളൊക്കെ ഇപ്പോള്‍ മാറി. എപ്പോഴും ബിസിയായിരിക്കുക എന്ന പോളിസിയിലൊക്കെ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ട് ഞാന്‍. കിട്ടിയ സാധനം മാക്സിമം നന്നായിട്ട് കൊണ്ടുപോവുക. അപ്പോഴും പ്രൈയോറിറ്റി മറക്കരുത്. ഷെഡ്യൂള്‍ ഇടുന്ന സമയത്ത് രണ്ട് ദിവസം യാത്ര വേണ്ടെന്നു വയ്ക്കാറുണ്ട്. നേരത്തെ കലണ്ടര്‍ പ്ലാനില്ലായിരുന്നു. ഇപ്പോള്‍ എനിക്കറിയാം. ഏതൊക്കെ ദിവസങ്ങളിലാണ് ഫ്രീ എന്നതൊക്കെ. ഫ്രീഡമായാണ് ഞാന്‍ പണത്തെ കാണുന്നത്. പണമില്ലെങ്കില്‍ അങ്ങനെയൊരു ഫ്രീഡം കിട്ടില്ല. നോ പറയേണ്ടിടത്ത് കൃത്യം നോ പറയുന്ന…
Read MoreTag: midhun ramesh
പിന്നീട് വന്ന ചില തെറ്റായ വിചാരങ്ങള്‍ ആയിരിക്കും പ്രശ്നങ്ങള്‍ക്കു കാരണം ! ബാല-ഉണ്ണി മുകുന്ദന് വിവാദത്തില്‍ പ്രതികരിച്ച് മിഥുന് രമേശ്…
നടന്, അവതാരകന് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് മിഥുന് രമേശ്. മിനിസ്ക്രീനില്‍ അഭിനേതാവായാണ് താരത്തിന്റെ തുടക്കമെങ്കിലും പിന്നീട് സിനിമയിലെത്തുകയായിരുന്നു. എന്നാല്‍ ടെലിവിഷന്‍ ഷോകളില്‍ അവതാരകനായതോടെയാണ് താരം മലയാളികളുടെ പ്രിയപ്പെട്ടവനാകുന്നത്. മലയാളം ടെലിവിഷന്‍ കോമഡി പരിപാടികളില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഉണ്ടായിരുന്ന ഷോ ആയിരുന്നു ഫ്ളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്തിരുന്ന കോമഡി ഉത്സവം എന്ന പരിപാടി. ആയിരക്കണക്കിന് കലാകാരന്മാരാണ് കോമഡി ഉത്സവത്തില്‍ വന്ന് പങ്കെടുക്കുകയും പിന്നീട് പ്രശസ്തിയിലേക്ക് ഉയരുകയും ചെയ്തത്. ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള എല്ലാ കഴിവുള്ള കലാകാരന്മാര്ക്കും തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാനുള്ള വലിയ വേദിയായിരുന്നു കോമഡി ഉത്സവം. ഈ ഷോയുടെ അവതാരകനായതോടെയാണ് മിഥുന് രമേശ് മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കുന്നത്. അടുത്തിടെ താരം ബെല്‍സ് പാള്‍സി രോഗബാധിതനായിരുന്നു. ഈ രോഗത്തിന് ചികിത്സ തേടിയ കാര്യം താരം തന്നെയായിരുന്നു ആരാധകരെ അറിയിച്ചത്. ഇതോടെ ആരാധകര്‍ ഏറെ താരത്തിന് പിന്തുണയുമായി എത്തിയിരുന്നു.…
Read More