മെഡിക്കല്‍ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് മോഷണം: രണ്ടുപേര്‍ റിമാന്‍ഡില്‍

TVM-ARRESTതിരുവനന്തപുരം: ആശുപത്രിയില്‍ കറങ്ങി നടന്നു രോഗികളുടേയും കൂട്ടിരിപ്പുകാരുടെയും മൊബൈല്‍ ഫോണും പണവും മോഷ്ടിക്കുന്ന രണ്ടുപേര്‍ പിടിയിലായി. കഴക്കൂട്ടം ടൗണ്‍ വാര്‍ഡില്‍ കെഎസ്‌സിബി ഓഫീസിനു സമീപം മുരുകവിലാസം വീട്ടില്‍ ശിവകുമാര്‍ (49), ആനാവടി കുറുമ്പയം എല്‍പി സ്കൂളിനു സമീപം പുത്തന്‍ വീട്ടില്‍ ശിവകുമാര്‍ (57) എന്നിവരെയാണ് മെഡിക്കല്‍ കോളജ് സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ദിവസം ചുള്ളിമാനൂര്‍ ആറാം പള്ളി തോട്ടരികത്തു പുത്തന്‍ വീട്ടില്‍ ജോസിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെടുത്ത കേസിലാണ് ഇരുവരും പിടിയിലായത്. എസ്എടി ആശുപത്രിയില്‍ ഭാര്യയുടെ ചികിത്സയ്ക്കായി എത്തിയതാണ് ജോസ്. രാത്രി ഉറങ്ങിക്കിടന്ന സമയത്താണ് ഇരുവരും ചേര്‍ന്നു മൊബൈല്‍ ഫോണ്‍ മോഷണം നടത്തിയത്. ഇവരില്‍ നിന്നും നിരവധി മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മെഡിക്കല്‍ കോളജ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. ബിനുകുമാര്‍, എസ്‌ഐ ബിജോയ്, ക്രൈം എസ്‌ഐ ബാബു, എസ്‌ഐ സുലൈമാന്‍, എസ്‌സിപിഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts