ചെറുതോണി: ജില്ലാ ആസ്ഥാനമേഖലയായ പൈനാവിൽ അപൂർവ വന്യജീവിയായ സിംഹവാലൻ കുരങ്ങിനെ കണ്ടത് നാട്ടുകാരിൽ കൗതുകവും ആശങ്കയും സൃഷ്ടിച്ചു. ഉൾവനങ്ങളിൽ മാത്രം താമസിക്കുന്ന സിംഹവാലൻ കുരങ്ങ് മനുഷ്യസാന്നിധ്യമുള്ള പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത് അപൂർവ സംഭവമായാണ് വിലയിരുത്തുന്നത്.
പൈനാവിൽ പ്രദേശവാസികൾ പകർത്തിയ ചിത്രങ്ങളിലൂടെയാണ് സിംഹവാലൻ കുരങ്ങുകളുടെ സാന്നിധ്യം വ്യക്തമായത്. സാധാരണയായി കാടുകളുടെ ഉയർന്ന മരച്ചില്ലകളിലാണ് ഇവയെ കാണാറുള്ളത്.
വനംവകുപ്പ് അധികൃതർ നൽകുന്ന നിർദേശങ്ങൾ
മനുഷ്യവാസ സ്ഥലത്തെത്തുന്ന വന്യമൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കരുത്.അവയെ ശല്യം ചെയ്യരുത്. അടുത്ത് പോകാതിരിക്കുക. കണ്ടാൽ ഉടൻ വനംവകുപ്പിനെ അറിയിക്കുക.
