ന​ല്ലോ​ണം ക​ല​ക്കി​ക്കൊടു​ക്കാം… പ്ര​ണ​യ​ദി​ന​മ​ധു​രം പ​ങ്കി​ടാ​ന്‍ ഒ​രു കി​ലോ പ​ഞ്ച​സാ​ര​യ്ക്ക് 14 രൂ​പ​യു​മാ​യി സ​പ്ലൈ​കോ

കൊ​ച്ചി: വാ​ല​ന്‍റൈ​ന്‍​സ് ഡേ ​ആ​യ ഫെ​ബ്രു​വ​രി 14 ന് ​സ​പ്ലൈ​കോ​യി​ല്‍ നി​ന്ന് 14 രൂ​പ​യ്ക്ക് പ​ഞ്ച​സാ​ര വാ​ങ്ങാം. അ​ന്ന് ആ​യി​രം രൂ​പ​യ്ക്ക് മു​ക​ളി​ല്‍ സ​ബ്സി​ഡി​യി​ത​ര ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് ഒ​രു കി​ലോ പ​ഞ്ച​സാ​ര 14 രൂ​പ​യ്ക്ക് ല​ഭി​ക്കും.

നി​ല​വി​ല്‍ 43.50 രൂ​പ​യാ​ണ് ഒ​രു കി​ലോ പ​ഞ്ച​സാ​ര​യു​ടെ വി​പ​ണി​വി​ല. അ​ഞ്ഞൂ​റ് രൂ​പ​യ്ക്ക് മു​ക​ളി​ല്‍ സ​ബ്സി​ഡി​യി​ത​ര ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​വ​ര്‍​ക്ക് 14 രൂ​പ​യ്ക്ക് അ​ര​ക്കി​ലോ പ​ഞ്ച​സാ​ര​യാ​ണ് ല​ഭി​ക്കു​ക. ഓ​ഫ​ര്‍ ഫെ​ബ്രു​വ​രി 28 വ​രെ​യു​ണ്ട്.

Related posts

Leave a Comment