തെരച്ചിലുകൾ വിഫലം: ക​ലി​ഫോ​ര്‍​ണി​യയിൽ കാണാതായ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി മ​രി​ച്ച​നി​ല​യി​ല്‍

ക​ലി​ഫോ​ര്‍​ണി​യ: കാ​ണാ​താ​യ ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​യെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ക​ലി​ഫോ​ര്‍​ണി​യ ബെ​ര്‍​ക്ക്‌​ലി​യി​ല്‍ കെ​മി​ക്ക​ല്‍ ആ​ന്‍​ഡ് ബ​യോ​മോ​ളി​കു​ലാ​ര്‍ എ​ന്‍​ജി​നി​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​യാ​യ ക​ര്‍​ണാ​ട​ക സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ (22) ആ​ണ് മ​രി​ച്ച​ത്.

ഈ ​മാ​സം ഒ​ന്പ​തി​നാ​ണ് സാ​കേ​തി​നെ കാ​ണാ​താ​യ​ത്. മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത വി​വ​രം സാ​ന്‍​ഫ്രാ​ന്‍​സി​സ്‌​കോ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് സ്ഥി​രീ​ക​രി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​യാ​യ സാ​കേ​ത് ഐ​ഐ​ടി മ​ദ്രാ​സി​ല്‍​നി​ന്ന് കെ​മി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗി​ല്‍ ബി​ടെ​ക് നേ​ടി. യു​സി ബെ​ര്‍​ക്ക്‌​ലി​യി​ല്‍, കെ​മി​ക്ക​ല്‍ ആ​ന്‍​ഡ് ബ​യോ​മോ​ളി​ക്യു​ലാ​ര്‍ എ​ഞ്ചി​നി​യ​റിം​ഗി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ചെ​യ്യു​ക​യാ​യി​രു​ന്നു. സാ​കേ​തി​ന്‍റെ റൂം​മേ​റ്റാ​ണ് കാ​ണാ​താ​യ വി​വ​രം പോ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്.

Related posts

Leave a Comment