മ​ദ്യ​പി​ക്കാ​ൻ ഇ​രു​ന്ന​ത് ന​ടു​റോ​ഡി​ൽ; ഹോ​ണ​ടി​ച്ചെ​ത്തി​യ ലോ​റി​ക്കാ​ര​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വാ​ക്ക​ൾ; സംഭവം കോഴിക്കോട്

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ ന​ടു​റോ​ഡി​ലി​രു​ന്ന് യു​വാ​ക്ക​ളു​ടെ മ​ദ്യ​പാ​നം. പി​സി മു​ക്ക് സ്വ​ദേ​ശി ഹ​ഫീ​സ്, മു​ണ്ട​പ്പു​റം സ്വ​ദേ​ശി സാ​ലു എ​ന്നി​വ​രാ​ണ് പൊ​തു​വ​ഴി​യി​ലി​രു​ന്ന് മ​ദ്യ​പി​ച്ച​ത്. താ​മ​ര​ശേ​രി കോ​ര​ങ്ങാ​ട് കോ​ഴി​ക്ക​ൽ റോ​ഡി​ൽ അ​ൽ​ഫോ​ൻ​സാ സ്‌​കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​ക്കു​പ്പി​യും ഗ്ലാ​സും ട​ച്ചിം​ഗ്സു​മാ​യെ​ത്തി​യ ഇ​രു​വ​രും റോ​ഡി​ന് ന​ടു​വി​ലി​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ഇ​തി​നി​ടെ​യാ​ണ് ഒ​രു ലോ​റി ഇ​തു​വ​ഴി​യെ​ത്തി​യ​ത്. യു​വാ​ക്ക​ൾ റോ​ഡി​ൽ​നി​ന്ന് മാ​റാ​നാ​യി ലോ​റി ഡ്രൈ​വ​ർ ഹോ​ൺ​മു​ഴ​ക്കി​യെ​ങ്കി​ലും ഇ​രു​വ​രും മാ​റി​യി​ല്ല. ലോ​റി​ഡ്രൈ​വ​റെ യു​വാ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും​ചെ​യ്തു.

പി​ന്നീ​ട് നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സെ​ത്തി ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment