റൊ​​ണാ​​ള്‍​ഡോറി​​ട്ടേ​​ണ്‍​സ്

റി​യാ​ദ്: പ്ര​തി​ഷേ​ധ സ​മ​രം അ​വ​സാ​നി​പ്പി​ച്ച് പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ ഫു​ട്‌​ബോ​ള​ര്‍ ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ ക​ള​ത്തി​ല്‍ തി​രി​ച്ചെ​ത്തി. സൗ​ദി പ്രൊ ​ലീ​ഗി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്കു​വേ​ണ്ടി അ​ല്‍ ഫ​ത്തേ​ഹ് എ​ഫ്‌​സി​ക്ക് എ​തി​രാ​യ മ​ത്സ​ര​ത്തി​ലൂ​ടെ​യാ​ണ് സി​ആ​ര്‍7​ന്‍റെ തി​രി​ച്ചു​വ​ര​വ്.

ഗോ​ള്‍ നേ​ട്ട​ത്തോ​ടെ​യാ​ണ് റൊ​ണാ​ള്‍​ഡോ ത​ന്‍റെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷി​ച്ച​ത്. 18-ാം മി​നി​റ്റി​ല്‍ റൊ​ണാ​ള്‍​ഡോ​യു​ടെ ഗോ​ളി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി ലീ​ഡ് സ്വ​ന്ത​മാ​ക്കി. എ​യ്മ​ന്‍ യാ​ഹി​യ​യി​ലൂ​ടെ (78) അ​ല്‍ ന​സ​ര്‍ ലീ​ഡ് ഉ​യ​ര്‍​ത്തി. ഫ​ത്തേ​ഹി​ന് എ​തി​രാ​യ എ​വേ പോ​രാ​ട്ട​ത്തി​ല്‍ 2-0ന്‍റെ ജ​യം സ്വ​ന്ത​മാ​ക്കി​യ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി ലീ​ഗി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. 21 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ അ​ല്‍ ഹി​ലാ​ല്‍ എ​ഫ്‌​സി​യാ​ണ് (53 പോ​യി​ന്‍റ്) ഒ​ന്നാ​മ​ത്. അ​ല്‍ ന​സ​റി​ന് 52 പോ​യി​ന്‍റു​ണ്ട്.

അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​യു​ടെ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്നു വി​ട്ടു​നി​ന്ന​ശേ​ഷ​മാ​ണ് റൊ​ണാ​ള്‍​ഡോ തി​രി​ച്ചെ​ത്തി​യ​ത്. സൗ​ദി പ്രൊ ​ലീ​ഗി​ല്‍ ര​ണ്ടും എ​എ​ഫ്‌​സി ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ര​ണ്ടി​ല്‍ ഒ​രു മ​ത്സ​ര​ത്തി​ല്‍​നി​ന്നു​മാ​ണ് സി​ആ​ര്‍7 വി​ട്ടു​നി​ന്ന​ത്.

സൗ​ദി അ​റേ​ബ്യ​യു​ടെ പ​ബ്ലി​ക് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ടി​ല്‍​നി​ന്ന് ജ​നു​വ​രി ട്രാ​ന്‍​സ്ഫ​ര്‍ വി​ന്‍​ഡോ​യി​ല്‍ അ​ല്‍ ന​സ​ര്‍ എ​ഫ്‌​സി​ക്ക് അ​നു​കൂ​ല നീ​ക്ക​ങ്ങ​ള്‍ ഒ​ന്നു​മി​ല്ലാ​ത്ത​താ​യി​രു​ന്നു റൊ​ണാ​ള്‍​ഡോ​യു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ കാ​ര​ണം. അ​തേ​സ​മ​യം, അ​ല്‍ ഹി​ലാ​ല്‍ എ​ഫ്‌​സി ജ​നു​വ​രി​യി​ല്‍ ഫ്ര​ഞ്ച് സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​ര്‍ ക​രിം ബെ​ന്‍​സെ​മ​യെ സ്വ​ന്ത​മാ​ക്കി.

അ​ല്‍ ന​സ​ര്‍, അ​ല്‍ ഹി​ലാ​ല്‍, അ​ല്‍ എ​ത്തി​ഹാ​ദ്, അ​ല്‍ അ​ഹ് ലി ​ടീ​മു​ക​ളു​ടെ സാ​മ്പ​ത്തി​ക ശ്രോ​ത​സ് സൗ​ദി അ​റേ​ബ്യ​യു​ടെ പ​ബ്ലി​ക് ഇ​ന്‍​വെ​സ്റ്റ്‌​മെ​ന്‍റ് ഫ​ണ്ടാ​ണ്.
2023 ജ​നു​വ​രി​യി​ല്‍ അ​ല്‍ ന​സ​റി​ല്‍ എ​ത്തി​യ റൊ​ണാ​ള്‍​ഡോ​യ്ക്ക്, ഇ​നി 18 മാ​സം​കൂ​ടി ക്ല​ബ്ബു​മാ​യി ക​രാ​ര്‍ കാ​ലാ​വ​ധി​യു​ണ്ട്. ക​രി​യ​റി​ല്‍ 962 ഗോ​ള്‍ റൊ​ണാ​ള്‍​ഡോ​യു​ടെ അ​ക്കൗ​ണ്ടി​ലു​ണ്ട്.

Related posts

Leave a Comment