മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ യു​വാ​ക്ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു; യാ​ത്ര​യ്ക്കി​ടെ പ്ര​തി പോ​ലീ​സു​കാ​ര​നെ ക​ടി​ച്ചു; പോ​ലീ​സു​കാ​ര​ൻ ചി​കി​ത്സ​യി​ൽ

കാ​യം​കു​ളം: മ​ദ്യ​പി​ച്ച് ബ​ഹ​ളം ഉ​ണ്ടാ​ക്കി​യ​തി​നെത്തുട​ർ​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പ്ര​തി​യെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ൾ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു.

ക​ണ്ട​ല്ലൂ​ർ പ​റ​വൂ​ർ ജം​ഗ്ഷ​നി​ൽനി​ന്നാ​ണ് അ​ഖി​ൽ, അ​ഖി​ലേ​ഷ് എ​ന്നി​വ​രെ ക​ന​ക​ക്കു​ന്ന് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​വ​രെ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​ച്ച​പ്പോ​ഴാ​ണ് സി​പി​ഒ ഗോ​പ​കു​മാ​റി​ന്‍റെ കാ​ലി​ൽ അ​ഖി​ൽ എ​ന്ന​യാ​ൾ ക​ടി​ച്ച​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment