ച​ക്ക​യാ​ണു താ​രം; കി​ലോ​യ്ക്ക് 15 രൂ​പ; പ്ലാ​വ് ക​ർ​ഷ​ക​ർ​ക്ക് ഈ ​സീ​സ​ൺ ലാ​ഭ​ക​ണ​ക്ക് മാ​ത്രം

വ​ട​ക്ക​ഞ്ചേ​രി: ഇ​ക്കു​റി നാ​ട്ടു​മാ​വു​ക​ൾ പൂ​ത്തു​ല​ഞ്ഞ് മാ​ങ്ങാ ഉ​ത്പാ​ദ​നം റെ​ക്കോ​ർ​ഡി​ലേ​ക്കു നീ​ങ്ങു​മ്പോ​ൾ ച​ക്ക​യാ​ണു താ​ര​മാ​കു​ന്ന​ത്. ച​ക്ക​യു​ടെ മൊ​ത്ത വി​ല്പ​ന​വി​ല കി​ലോ​യ്ക്ക് ഇ​പ്പോ​ൾ 15 രൂ​പ​യാ​ണ്. 20 രൂ​പ​യാ​യി​രു​ന്ന​താ​ണ് സീ​സ​ൺ ആ​രം​ഭി​ച്ച​തോ​ടെ അ​ഞ്ചു​രൂ​പ​കു​റ​ഞ്ഞ് ഉ​യ​ർ​ന്ന​വി​ല തു​ട​രു​ന്ന​ത്.

ത​ന്‍റെ 27 വ​ർ​ഷ​ത്തെ ച​ക്ക, മാ​ങ്ങാ ക​യ​റ്റു​മ​തി​യി​ൽ ച​ക്ക​യു​ടെ മൊ​ത്ത​വി​ല്പ​ന വി​ല ഇ​ത്ര​യും ഉ​യ​രു​ന്ന​ത് ഇ​താ​ദ്യ​മാ​ണെ​ന്നു വ​ട​ക്ക​ഞ്ചേ​രി ജ​യ​ഭാ​ര​ത് തി​യേ​റ്റ​റി​ന​ടു​ത്ത് ച​ക്ക ക​യ​റ്റു​മ​തി ചെ​യ്യു​ന്ന വ്യാ​പാ​രി​യാ​യ ഷാ​ഹു​ൽ​ഹ​മീ​ദ് പ​റ​ഞ്ഞു.

ഇ​തി​നാ​ൽ പ്ലാ​വ് ക​ർ​ഷ​ക​ർ​ക്കെ​ല്ലാം ഈ ​സീ​സ​ൺ ലാ​ഭ ക​ണ​ക്കു​ക​ളാ​കും. മ​ധു​ര​മൂ​റു​ന്ന ന​ല്ല ച​ക്ക​യാ​ണെ​ങ്കി​ൽ ചി​ല്ല​റ വി​ല്പ​ന​വി​ല ഇ​തി​ന്‍റെ ഇ​ര​ട്ടി​യോ​ള​മെ​ത്തും. റ​ബ​ർ മ​ര​ങ്ങ​ൾ വെ​ട്ടി​ക്ക​ള​ഞ്ഞ് മൂ​ന്നേ​ക്ക​റി​ൽ​വ​രെ പ്ലാ​വു​കൃ​ഷി ചെ​യ്യു​ന്ന ക​ർ​ഷ​ക​ർ കി​ഴ​ക്ക​ഞ്ചേ​രി വാ​ൽ​കു​ള​മ്പി​ലു​ണ്ട്.

ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പ് മം​ഗ​ലം​ഡാ​മി​ൽ ച​ക്ക​വി​പ്ല​വം​ത​ന്നെ ന​ട​ത്തി​യി​രു​ന്നു. ഇ​തി​നാ​ൽ പ്ലാ​വി​ല്ലാ​ത്ത വീ​ടു​ക​ളും പ​റ​മ്പു​ക​ളും ഇ​ല്ലെ​ന്ന സ്ഥി​തി​യാ​യി.

മാ​ങ്ങ​യെ അ​പേ​ക്ഷി​ച്ച് ഇ​ക്കു​റി ച​ക്ക കു​റ​വു​ണ്ട്. എ​ന്നാ​ൽ രാ​ജ്യ​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും ച​ക്ക​യ്ക്ക് ന​ല്ല ഓ​ർ​ഡ​റു​ണ്ടെ​ന്നു ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു.

ദി​വ​സം നാ​ലോ അ​ഞ്ചോ വ​ലി​യ ലോ​റി ച​ക്ക മാ​ത്രം അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​ട​ക്ക​ഞ്ചേ​രി​യി​ൽ നി​ന്നു​മാ​ത്രം ക​യ​റ്റി​പ്പോ​കു​ന്നു​ണ്ട്. കോ​ൽ​ക്ക​ത്ത, ന്യു​ഡ​ൽ​ഹി, ഭു​വ​നേ​ശ്വ​ർ, റെ​യ്പു​ർ, നാ​ഗ്പു​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ഇ​പ്പോ​ൾ ഓ​ർ​ഡ​ർ കൂ​ടു​ത​ൽ.

നേ​പ്പാ​ൾ അ​തി​ർ​ത്തി വ​രെ ഇ​ത്ത​വ​ണ ച​ക്ക ക​യ​റ്റി പോ​കു​ന്നു​ണ്ടെ​ന്നും ഷാ​ഹു​ൽ ഹ​മീ​ദ് പ​റ​ഞ്ഞു. ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ​ക്കു​പു​റ​മെ മ​ല​പ്പു​റം, തൃ​ശൂ​ർ ജി​ല്ല​ക​ളി​ൽ നി​ന്നും ച​ക്ക​യും മാ​ങ്ങ​യും ക​യ​റ്റു​മ​തി​ക്കാ​യി വ​ട​ക്ക​ഞ്ചേ​രി​യി​ലെ​ത്തും. പ്ര​ത്യേ​ക പാ​ക്കിം​ഗ് പ്ര​ക്രി​യ​യ്ക്കു​ശേ​ഷ​മാ​ണ് പി​ന്നീ​ട് ക​യ​റ്റി​പ്പോ​കു​ന്ന​ത്.

  • ഫ്രാ​ൻ​സി​സ് ത​യ്യൂ​ർ

Related posts

Leave a Comment