കു​ട്ടി​നി​ക്ക​റി​ട്ട് പ​രാ​തി വാ​ങ്ങി​യെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം: യു​വ​തി​ക്കും ഓ​ൺ ലൈ​ൻ ചാ​ന​ലി​നു​മെ​തി​രേ പോ​ലീ​സ് കേ​സ്

ചെ​ങ്ങ​ന്നൂ​ർ : സി​ഐ കു​ട്ടി നി​ക്ക​ർ ധ​രി​ച്ച് പ​രാ​തി സ്വീ​ക​രി​ച്ചെ​ന്നും സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചെ​ന്നും കാ​ണി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ദൃ​ശ്യം പ്ര​ച​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വ​തി​ക്കും ഓ​ൺ ലൈ​ൻ മീ​ഡി​യ ഉ​ട​മ​യ്ക്കു​മെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണ​ത്തി​ന് പോ​ലീ​സ് കേ​സെ​ടു​ത്തു. കി​ടു ഓ​ൺ ലൈ​ൻ മീ​ഡി​യ ഉ​ട​മ വി​ഷ്ണു വി​ജ​യ​ൻ, ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച മാ​ങ്കാം​കു​ഴി സ്വ​ദേ​ശി​നി ശ​ര​ണ്യ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​

ക​ഴി​ഞ്ഞ ദി​വ​സം ചെ​ങ്ങ​ന്നൂ​ർ സി ഐ കു​ട്ടി​നി​ക്ക​ർ ധ​രി​ച്ച് സ്ത്രീ​ക​ളു​ടെ പ​രാ​തി സ്വീ​ക​രി​ക്കാ​ൻ എ​ത്തി​യെ​ന്നും പ​രാ​തി ന​ൽ​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​ശ്ലീ​ല ചു​വ​യോ​ടെ സം​സാ​രി​ച്ചുവെന്നും യൂ​ണി​ഫോം ധ​രി​ച്ചി​ല്ല​ന്നും കാ​ണി​ച്ച് ചി​ത്ര​ങ്ങ​ളും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ്ര​ച​രി​ച്ചി​രു​ന്നു.​എ​ന്നാ​ൽ ഡി​വൈഎ​സ്പി ​ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ ഈ ​സം​ഭ​വം അ​ന്വേ​ഷി​ച്ച​പ്പോ​ൾ അ​തി​ൽ വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണ് ന​ട​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി.​

ഇ​തേ തു​ട​ർ​ന്നാ​ണ് സി​ഐയു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​ന്നൂ​ർ സിഐ എ.സി. വി​പി​നെ​തി​രെ​യാ​ണ് വ്യാ​ജ പ്ര​ച​ാര​ണം ന​ട​ന്ന​ത്. ഫോ​ട്ടോ​ക​ൾ ഉ​ൾ​പ്പ​ടെ​യാ​ണ് പ്ര​ച​രി​പ്പി​ച്ച​ത്. ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച സാ​മൂ​ഹി​ക മാ​ധ്യ​മ അ​ക്കൗ​ണ്ടി​നെ​തി​രെ​യും കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കാ​ൻ എ​ത്തി​യ കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ൽ ത​ർ​ക്ക​മാ​യി. ഇ​തോ​ടെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​സ്എ​ച്ച്ഓ​യെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്നാ​ണ് രാ​വി​ലെ വ്യാ​യാ​മം ചെ​യ്യു​ക​യാ​യി​രു​ന്ന എ​സ്എ​ച്ച്ഒ ഔ​ദ്യോ​ഗി​ക വേ​ഷ​ത്തി​ൽ അ​ല്ലാ​തെ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്. ത​നി​ക്കെ​തി​രെ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു​വെ​ന്ന എ​സ്എ​ച്ഒ വി​പി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി പോ​ലി​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment