സ​ത്യ​മാ​ണോ കു​ഞ്ഞേ… ആ​വ​ശ്യ​ത്തി​ൽ കൂ​ടു​ത​ൽ സ്റ്റോ​ക്ക്; റേ​ഷ​ൻ കാ​ര്‍​ഡു​ട​മ​ക​ള്‍​ക്കു ഈ ​മാ​സം കൂ​ടു​ത​ല്‍ മ​ണ്ണെ​ണ്ണ

കോ​​ട്ട​​യം: ഈ ​​മാ​​സം റേ​​ഷ​​ൻ കാ​​ര്‍​ഡു​​ട​​മ​​ക​​ള്‍​ക്കു കൂ​​ടു​​ത​​ല്‍ മ​​ണ്ണെ​​ണ്ണ ല​​ഭി​​ക്കും. വൈ​​ദ്യു​​തി​​യു​​ള്ള വീ​​ട്ടു​​കാ​​ര്‍​ക്ക് റേ​​ഷ​​ന്‍​ക​​ട​​ക​​ളി​​ലൂ​​ടെ ഒ​​രു ലി​​റ്റ​​ര്‍ മ​​ണ്ണെ​​ണ്ണ​​യും ഇ​​ല്ലാ​​ത്ത​​വ​​ര്‍​ക്ക് നാ​​ലു ലി​​റ്റ​​റും ല​​ഭി​​ക്കും.

കേ​​ന്ദ്രം അ​​നു​​വ​​ദി​​ച്ച മ​​ണ്ണെ​​ണ്ണ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​തി​​നാ​​ലാ​​ണു മൂ​​ന്നു​​മാ​​സ​​ത്തി​​ലൊ​​രി​​ക്ക​​ല്‍ ന​​ല്‍​കി​​യി​​രു​​ന്ന​​ത് ഒ​​രു​​മാ​​സം കൊ​​ണ്ടു വി​​റ്റ​​ഴി​​ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 2025-26 സാ​​മ്പ​​ത്തി​​ക​​വ​​ര്‍​ഷ​​ത്തി​​ന്‍റെ നാ​​ലാം​​പാ​​ദ​​ത്തി​​ല്‍ അ​​നു​​വ​​ദി​​ച്ച മ​​ണ്ണെ​​ണ്ണ ജ​​നു​​വ​​രി, ഫെ​​ബ്രു​​വ​​രി മാ​​സ​​ങ്ങ​​ളി​​ല്‍ വാ​​ങ്ങി​​യ​​വ​​ര്‍​ക്കും വാ​​ങ്ങാ​​ത്ത​​വ​​ര്‍​ക്കും ന​​ല്‍​കും.

ഓ​​രോ താ​​ലൂ​​ക്കി​​ലെ​​യും ല​​ഭ്യ​​ത അ​​നു​​സ​​രി​​ച്ചാ​​ണു ന​​ല്കു​​ന്ന​​ത്. 31നു ​​മു​​മ്പാ​​യി വി​​ത​​ര​​ണം പൂ​​ര്‍​ത്തി​​യാ​​ക്കാ​​നാ​​ണ് ഭ​​ക്ഷ്യ​​വ​​കു​​പ്പ് സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍​ക്ക് ന​​ല്‍​കി​​യി​​ട്ടു​​ള്ള നി​​ര്‍​ദേ​​ശം.

Related posts

Leave a Comment