മ​ണി​പ്പു​രി​ൽ കു​ക്കി വി​ഭാ​ഗ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി: എ​ൻ​ഐ​എ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി

ഇം​ഫാ​ല്‍: മ​ണി​പ്പു​രി​ലെ കാം​ജോ​ങി​ല്‍​നി​ന്ന് വ്യാ​ഴാ​ഴ്ച മു​ത​ല്‍ കാ​ണാ​താ​യ ര​ണ്ടു കു​ക്കി വി​ഭാ​ഗ​ക്കാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി. ഉ​ക്രു​ൽ ജി​ല്ല​യി​ലെ ഷാ​ങ്‌​കാ​യ് സ്വ​ദേ​ശി തം​ഗ്ബോ​യ്മാ​ങ് (35), ത​വാ​യ്കു​ക്കി​യി​ൽ​നി​ന്നു​ള്ള തെ​ൻ‌​ജി​ൻ ബൈ​റ്റ് (40) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വ​ന​മേ​ഖ​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്‌. കാ​ട്ടി​ലെ ജ​ല​വി​ത​ര​ണ പൈ​പ്പു​ക​ൾ ന​ന്നാ​ക്കാ​ൻ ബു​ധ​നാ​ഴ്ച വീ​ട്ടി​ൽ​നി​ന്ന് തി​രി​ച്ച ഇ​വ​ർ തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്ന് ഗ്രാ​മ​വാ​സി​ക​ൾ പ​റ​ഞ്ഞു.

തൊ​ട്ട​ടു​ത്ത ഉ​ക്രു​ൽ ജി​ല്ല​യി​ൽ ഗ്രാ​മ​വാ​സി​ക​ൾ ത​ട​ഞ്ഞു​വ​ച്ച 21 നാ​ഗാ വി​ഭാ​ഗ​ക്കാ​രെ മോ​ചി​പ്പി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് കു​ക്കി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഗ്രാ​മ​വാ​സി​ക​ളും സു​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ളും ചേ​ർ​ന്നു ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു മു​ഖ്യ​മ​ന്ത്രി വൈ. ​ഖേം​ച​ന്ദ് സിം​ഗ് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു സ​ഹാ​യ​ധ​നം ന​ൽ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment