ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സ്; എ. ​പ​ത്മ​കു​മാ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ നി​ന്നൊ​ഴി​വാ​ക്കും,സ​സ്‌​പെ​ന്‍​ഷ​നും സാ​ധ്യ​ത


പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യ സി​പി​എം നേ​താ​വ് എ. ​പ​ത്മ​കു​മാ​റി​നെ ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കും. പാ​ര്‍​ട്ട​യി​ല്‍ നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നും ആ​ലോ​ച​ന. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി മു​ഖം​ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റും സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യ എ. ​പ​ത്മ​കു​മാ​റി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി സി​പി​എം. സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ കു​റ്റ​പ​ത്രം വ​ന്ന​ശേ​ഷം ന​ട​പ​ടി മ​തി​യെ​ന്ന മു​ന്‍ നി​ല​പാ​ടി​ല്‍ മാ​റ്റം വ​രു​ത്തി​യാ​ണ് ഇ​പ്പോ​ള്‍ പ​ത്മ​കു​മാ​റി​നെ​തി​രേ​യു​ള്ള ന​ട​പ​ടി നീ​ക്കം. പാ​ര്‍​ട്ടി​യു​ടെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളാ​കാ​നി​ട​യു​ള്ള​വ​രും ചി​ല സം​സ്ഥാ​ന സ​മി​തി​യം​ഗ​ങ്ങ​ളും ഇ​ക്കാ​ര്യം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പാ​ര്‍​ട്ടി​ക്ക് അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി​യ​തി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് എ. ​പ​ത്മ​കു​മാ​റി​ന് ത​പാ​ലി​ല്‍ നോ​ട്ടീ​സ് അ​യ​ച്ച​ത്. ക​ത്തി​നു​ള്ള മ​റു​പ​ടി പാ​ര്‍​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ദ്യം പ​രി​ശോ​ധി​ക്കും. തു​ട​ര്‍​ന്ന് ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് സാ​ധ്യ​ത.​ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ല്‍ നി​ന്നും ക​ഴി​ഞ്ഞ ദി​വ​സം പ​ത്മ​കു​മാ​റി​നെ പു​റ​ത്താ​ക്കി​യി​രു​ന്നു.

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ര​ണ്ടു കേ​സു​ക​ളി​ലും കു​റ്റാ​രോ​പി​ത​നാ​യി ജ​യി​ലി​ല്‍ ക​ഴി​ഞ്ഞെ​ങ്കി​ലും എ. ​പ​ത്മ​കു​മാ​റി​നെ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രേ ക​ടു​ത്ത വി​മ​ര്‍​ശ​ന​ങ്ങ​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി നി​ര്‍​ദേ​ശ​ങ്ങ​ള്‍ സി​പി​എം അം​ഗീ​ക​രി​ച്ച​ത്.

പാ​ര്‍​ട്ടി​യി​ല്‍ നി​ന്നു​ള്ള ക​ത്തി​ന് അ​ടി​യ​ന്ത​ര​മാ​യി മ​റു​പ​ടി ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച​തി​നു പി​ന്നാ​ലെ മാ​ര്‍​ച്ച് നാ​ലി​നാ​യി​രു​ന്ന പ​ത്മ​കു​മാ​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​യ​ത്. ക​ട്ടി​ള​പ്പാ​ളി, ദ്വാ​ര​പാ​ല​ക ശി​ല്‍​പ കേ​സു​ക​ളി​ല്‍ എ​സ്‌​ഐ​ടി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു കൊ​ല്ലം വി​ജി​ല​ന്‍​സ് കോ​ട​തി പ​ത്മ​കു​മാ​റി​ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.ക​ട്ടി​ള​പ്പാ​ളി​യി​ലെ സ്വ​ര്‍​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​യി​രു​ന്നു പ​ത്മ​കു​മാ​റി​നെ ആ​ദ്യം പ്ര​തി ചേ​ര്‍​ക്കു​ന്ന​ത്.

പി​ന്നീ​ട് ദ്വാ​ര​പാ​ല​ക ശി​ല്‍​പ കേ​സി​ലും പ്ര​തി ചേ​ര്‍​ക്കു​ക​യാ​യി​രു​ന്നു. ദേ​വ​സ്വം ബോ​ര്‍​ഡ് മി​നി​ട്ട്‌​സി​ല്‍ മാ​റ്റം വ​രു​ത്തി​യ​തും സ്വ​ര്‍​ണം ചെ​മ്പെ​ന്ന് തി​രു​ത്തി എ​ഴു​തി​യ​തും പ​ത്മ​കു​മാ​റാ​ണെ​ന്നാ​യി​രു​ന്നു എ​സ്‌​ഐ​ടി​യു​ടെ ക​ണ്ടെ​ത്ത​ല്‍. സ്വ​ര്‍​ണ​ക്കൊ​ള്ള പ​ത്മ​കു​മാ​റി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്നും എ​സ്‌​ഐ​ടി ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ 2025 ന​വം​ബ​ര്‍ 20നാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തെ എ​സ്‌​ഐ​ടി അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment