‘റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ അ​പേ​ക്ഷി​ക്കു​ന്നു’: അ​മേ​രി​ക്ക​യെ പ​രി​ഹ​സി​ച്ച് ഇ​റാ​ൻ

ടെ​ഹ്‌​റാ​ൻ: റ​ഷ്യ​ൻ എ​ണ്ണ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നെ​തി​രേ നേ​ര​ത്തെ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ​ക്കു മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി​യ അ​മേ​രി​ക്ക, ഇ​പ്പോ​ൾ അ​തേ രാ​ജ്യ​ങ്ങ​ളോ​ട് റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ അ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്‌​ചി.

എ​ക്സി​ലാ​ണ് അ​രാ​ഗ്ചി അ​മേ​രി​ക്ക​യു​ടെ നി​ല​പാ​ടു​മാ​റ്റ​ത്തെ പ​രി​ഹ​സി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് അ​മേ​രി​ക്ക നി​ല​പാ​ടു തി​രു​ത്തി​യ​തെ​ന്നും അ​രാ​ഗ്‌​ചി ആ​രോ​പി​ച്ചു.

“റ​ഷ്യ​യി​ൽ​നി​ന്നു​ള്ള എ​ണ്ണ ഇ​റ​ക്കു​മ​തി അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​ടെ​മേ​ൽ മാ​സ​ങ്ങ​ളോ​ളം അ​മേ​രി​ക്ക സ​മ്മ​ർ​ദം ചെ​ലു​ത്തി. എ​ന്നാ​ൽ ഇ​റാ​നു​മാ​യു​ള്ള യു​ദ്ധം തു​ട​ങ്ങി ര​ണ്ടാ​ഴ്ച പി​ന്നി​ട്ട​പ്പോ​ൾ, റ​ഷ്യ​ൻ ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങാ​ൻ ഇ​ന്ത്യ​യ​ട​ക്ക​മു​ള്ള ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട് വൈ​റ്റ് ഹൗ​സ് അ​പേ​ക്ഷി​ക്കു​ക​യാ​ണ്…’

അ​രാ​ഗ്ചി കു​റി​ച്ചു. റ​ഷ്യ​ക്കെ​തി​രേ അ​മേ​രി​ക്ക​യു​ടെ പി​ന്തു​ണ ല​ഭി​ക്കു​മെ​ന്നു ക​രു​തി ഇ​റാ​നെ​തി​രാ​യ യു​ദ്ധ​ത്തെ പി​ന്തു​ണ​ച്ച യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ന​ട​പ​ടി​യെ​യും അ​രാ​ഗ്‌​ചി രൂ​ക്ഷ​ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചു.

Related posts

Leave a Comment