കാ​വ്യ പി​ടി​ച്ച പു​ലി​വാ​ൽ..! സ​ണ്‍​റൈ​സേ​ഴ്സി​നെ ബ​ഹി​ഷ്ക​രി​ക്കാ​ൻ ആ​ഹ്വാ​നം

ല​ണ്ട​ൻ: ഐ​പി​എ​ൽ (ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്) ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ടീ​മാ​യ സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ടീ​മി​ന്‍റെ സ​ഹ ഉ​ട​മ കാ​വ്യാ മാ​ര​ന് എ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ രൂ​ക്ഷ വി​മ​ർ​ശ​നം.

പാ​ക്കി​സ്ഥാ​ൻ ലെ​ഗ് സ്പി​ന്ന​ർ അ​ബ്രാ​ർ അ​ഹ​മ്മ​ദി​നെ ദ ​ഹ​ൺ​ഡ്ര​ഡ് ടൂ​ർ​ണ​മെ​ന്‍റി​നു​ള്ള ലേ​ല​ത്തി​ൽ സ​ൺ​റൈ​സേ​ഴ്സ് ലീ​ഡ്സ് സ്വ​ന്ത​മാ​ക്കി​യ​താ​ണ് വി​മ​ർ​ശ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​ത്. ലേ​ല​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റൊ​രു പാ​ക്കി​സ്ഥാ​ൻ താ​രം ഉ​സ്മാ​ൻ താ​രി​ഖി​നെ അ​മേ​രി​ക്ക​ൻ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ബി​ർ​മിം​ഗ്ഹാം ഫീ​നി​ക്സ് സ്വ​ന്ത​മാ​ക്കി.

ഹൈ​ദ​രാ​ബാ​ദി​ന്‍റെ 2026 സീ​സ​ണി​ലെ മ​ത്സ​ര​ങ്ങ​ൾ ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. 2026 ഐ​പി​എ​ൽ സീ​സ​ണി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​രം നി​ല​വി​ലെ ചാ​ന്പ്യ​ന്മാ​രാ​യ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വും സ​ൺ​റൈ​സേ​ഴ്സും ത​മ്മി​ലാ​ണ്.

ദ ​ഹ​ണ്ട്ര​ഡ് ലേ​ല​ത്തി​ൽ ഐ​പി​എ​ൽ ടീ​മു​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​ഐ ല​ണ്ട​ൻ, മാ​ഞ്ച​സ്റ്റ​ർ സൂ​പ്പ​ർ ജ​യ​ന്‍റ്സ്, സ​ണ്‍​റൈ​സേ​ഴ്സ് ലീ​ഡ്സ്, സ​തേ​ണ്‍ ബ്രേ​വ് എ​ന്നി​വ പാ​ക് താ​ര​ങ്ങ​ളെ ടീ​മി​ലെ​ടു​ക്കി​ല്ലെ​ന്നാ​യി​രു​ന്നു സൂ​ച​ന. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള ശ​ത്രു​ത​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, 2009 മു​ത​ൽ പാ​ക് താ​ര​ങ്ങ​ർ ഐ​പി​എ​ല്ലി​ൽ ഇ​ടം നേ​ടി​യി​ട്ടി​ല്ല.

Related posts

Leave a Comment