നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ; പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് ശി​വ​ഗി​രി മ​ഠം ട്ര​സ്റ്റ്

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ പി​ന്നാക്ക വി​ഭാ​ഗ​ക്കാ​ര്‍​ക്ക് മു​ന്‍​വ​ര്‍​ഷ​ത്തെ​ക്കാ​ള്‍ കു​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് ശി​വ​ഗി​രി മ​ഠം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ജ​യി​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ള്‍ പിന്നാ​ക്ക വി​ഭാ​ഗ​ക്കാ​രാ​യ​വ​ര്‍​ക്ക് ന​ല്‍​ക​ണം. എ​ല്ലാ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​തൃ​ത്തോ​ടും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​ണ്ടാ​കും.

പി​ന്നാക്ക വി​ഭാ​ഗ​ക്കാ​ര്‍​ക്ക് കു​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​കേ​ണ്ട​ത് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment