തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പിന്നാക്ക വിഭാഗക്കാര്‍ക്ക് മുന്‍വര്‍ഷത്തെക്കാള്‍ കുടുതല്‍ പരിഗണന നല്‍കണമെന്ന് ശിവഗിരി മഠം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
വിജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക വിഭാഗക്കാരായവര്‍ക്ക് നല്‍കണം. എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്തോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. അംഗീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും.
പിന്നാക്ക വിഭാഗക്കാര്‍ക്ക് കുടുതല്‍ പരിഗണന നല്‍കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
