ഇ​റാ​ൻ ഉ​ന്ന​ത നേ​താ​ക്ക​ളു​ടെ ത​ല​യ്ക്ക് വി​ല​യി​ട്ട് അ​മേ​രി​ക്ക: മു​ജ്ത​ബ ഖ​മ​ന​യ് ഉ​ൾ​പ്പെ​ടെ പ​ത്തു​പേ​ർ​ക്ക് 84 കോ​ടി

വാ​ഷിം​ഗ്ട​ൺ ഡി​സി: ഇ​റാ​ന്‍റെ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ്‌ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത​രു​ടെ ത​ല​യ്ക്കു വി​ല​യി​ട്ട് അ​മേ​രി​ക്ക. ഇ​സ്‌​ലാ​മി​ക് റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സ് (ഐ​ആ​ർ​ജി​സി) ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​രെ​ക്കു​റി​ച്ചു വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് പ​ത്തു മി​ല്യ​ൺ ഡോ​ള​ർ (ഏ​ക​ദേ​ശം 84 കോ​ടി രൂ​പ​യി​ലേ​റെ) വ​രെ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു.

ലോ​ക​മെ​മ്പാ​ടും ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യു​ക​യും ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഇ​വ​രാ​ണെ​ന്ന് യു​എ​സ് വ്യ​ക്ത​മാ​ക്കി. പ​ശ്ചി​മേ​ഷ്യ​യി​ൽ യു​എ​സും ഇ​സ്ര​യേ​ലും ചേ​ർ​ന്ന് ഇ​റാ​നെ​തി​രേ ന​ട​ത്തി​യ സൈ​നി​ക നീ​ക്ക​ങ്ങ​ൾ​ക്കു പി​ന്നാ​ലെ​യാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​നം.

പ​ട്ടി​ക​യി​ൽ പ്ര​മു​ഖ​ർ
സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പു​റ​ത്തു​വി​ട്ട പ​ത്തു​പേ​രു​ടെ പ​ട്ടി​ക​യി​ൽ പു​തി​യ പ​ര​മോ​ന്ന​ത നേ​താ​വ് മു​ജ്ത​ബ ഖ​മ​ന​യ് ആ​ണ് ഒ​ന്നാ​മ​ൻ. മു​ജ​ത​ബ​യ്ക്കു പു​റ​മെ സു​പ്രീം ലീ​ഡ​റു​ടെ ഓ​ഫീ​സി​ലെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് അ​ലി അ​സ്ഗ​ർ ഹെ​ജാ​സി, സൈ​നി​ക ഉ​പ​ദേ​ഷ്ടാ​വ് മേ​ജ​ർ ജ​ന​റ​ൽ യ​ഹ്യ റ​ഹീം സ​ഫാ​വി, സു​പ്രീം നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ലി ലാ​രി​ജാ​നി, ആ​ഭ്യ​ന്ത​ര മ​ന്ത്രി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ എ​സ്ക​ന്ദ​ർ മോ​മി​നി, ര​ഹ​സ്യാ​ന്വേ​ഷ​ണ-​സു​ര​ക്ഷാ​മ​ന്ത്രി ഇ​സ്മാ​യി​ൽ ഖ​തീ​ബ് എ​ന്നി​വ​രും പ​ട്ടി​ക​യി​ലു​ണ്ട്.

പ്ര​തി​രോ​ധ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി, ഐ​ആ​ർ​ജി​സി ക​മാ​ൻ​ഡ​ർ തു​ട​ങ്ങി​യ സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രും യു​എ​സ് പ​ട്ടി​ക​യി​ലു​ണ്ട്. വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​ർ​ക്കാ​യി എ​ൻ​ക്രി​പ്റ്റ് ചെ​യ്ത ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളാ​ണ് അ​മേ​രി​ക്ക ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ടോ​ർ അ​ധി​ഷ്ഠി​ത ടി​പ്‌​ലൈ​ൻ വ​ഴി​യോ സി​ഗ്‌​ന​ൽ ആ​പ്പ് വ​ഴി​യോ വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​മെ​ന്ന് യു​എ​സ് സ്റ്റേ​റ്റ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചു. വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​ക​ത്തി​നു പു​റ​മെ സു​ര​ക്ഷി​ത പു​ന​ര​ധി​വാ​സ​വും ‘റി​വാ​ർ​ഡ്സ് ഫോ​ർ ജ​സ്റ്റി​സ്’ പ​ദ്ധ​തി​യി​ലു​ണ്ട്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 28-ന് ​ന​ട​ന്ന ബോം​ബാ​ക്ര​മ​ണ​ത്തി​ൽ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തു​ള്ള അ​ലി ഖ​മ​ന​യ് കൊ​ല്ല​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് മ​ക​ൻ മു​ജ്ത​ബ ഖ​മ​ന​യ് അ​ധി​കാ​ര​മേ​റ്റ​ത്. മേ​ഖ​ല​യി​ലെ അ​സ്ഥി​ര​ത​ക​ൾ​ക്കി​ട​യി​ലും ഇ​റാ​നി​ലെ സൈ​നി​ക-​രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ലു​ക​ളി​ൽ ഐ​ആ​ർ​ജി​സി​യു​ടെ സ്വാ​ധീ​നം ശ​ക്ത​മാ​യി തു​ട​രു​ന്നു​വെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​എ​സ് ന​ട​പ​ടി.

Related posts

Leave a Comment