പാ​ട്ട് ഏ​തു​മാ​ക​ട്ടെ, ഡാ​ൻ​സ് ഇ​വി​ടെ റെ​ഡി …. ലാ​ന ഡെ​ൽ റേ​യു​ടെ ‘യം​ഗ് ആ​ൻ​ഡ് ബ്യൂ​ട്ടി​ഫു​ൾ’ എ​ന്ന ഗാ​ന​ത്തി​ന് ഭ​ര​ത​നാ​ട്യം ചെ​യ്ത് സ്ത്രീ; ​വീ​ഡി​യോ കാ​ണാം

മ​ന​സി​നെ​യും ശ​രീ​ര​ത്തെ​യും കൂ​ൾ ആ​ക്കാ​ൻ ഡാ​ൻ​സി​നു സാ​ധി​ക്കും. നൃ​ത്തം ചെ​യ്യു​ന്ന​നേ​രം പ​രി​സ​രം പോ​ലും മ​റ​ന്ന് പോ​കു​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പാ​ട്ട് എ​ന്തു​മാ​യി​ക്കോ​ട്ടെ അ​തി​നൊ​ത്ത് മ​നോ​ഹ​ര​മാ​യി ചു​വ​ടു​ക​ൾ വ​യ്ക്കാ​ൻ ന​ർ​ക്ക​ർ​ക്ക് സാ​ധി​ക്കു​ന്ന​താ​ണ് അ​വ​രു​ടെ വി​ജ​യം. അ​ത്ത​ര​മൊ​രു വീ​ഡി​യോ ആ​ണി​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ലാ​ന ഡെ​ൽ റേ​യു​ടെ ‘യം​ഗ് ആ​ൻ​ഡ് ബ്യൂ​ട്ടി​ഫു​ൾ’ എ​ന്ന ഇം​ഗ്ലീ​ഷ് പാ​ട്ടി​ന് അ​തി​മ​നോ​ഹ​ര​മാ​യി ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ ആ​ണി​ത്. പാ​ട്ടി​നൊ​ത്ത് അ​തി​മ​നോ​ഹ​ര​മാ​യി ഭ​ര​ത​നാ​ട്യ​ച്ചു​വ​ടു​ക​ളാ​ണ് യു​വ​തി വ​യ്ക്കു​ന്ന​ത്. 2013 ലെ ​ഹി​റ്റ് ട്രാ​ക്ക് ആ​ണ് ‘യം​ഗ് ആ​ൻ​ഡ് ബ്യൂ​ട്ടി​ഫു​ൾ’ .

സാ​ധാ​ര‍​ണ ഗ​തി​യി​ൽ ഭ​ര​ത​നാ​ട്യം പോ​ലെ​യു​ള്ള നൃ​ത്ത​ങ്ങ​ൾ ചെ​യ്യു​ന്ന​ത് അ​തി​നാ​യി ചി​ട്ട​പ്പെ​ടു​ത്തി​യ പാ​ട്ടി​നൊ​ത്താ​യ​ത് ആ​യി​രി​ക്കും. ഇ​വി​ടെ യു​വ​തി പാ​ട്ട് ഏ​തു​മാ​ക​ട്ടെ അ​തി​ന​നു​സ​രി​ച്ച് ത​നി​ക്ക് ക്ലാ​സി​ക്ക​ൽ ചു​വ​ടു​ക​ൾ വ​യ്ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് വീ​ഡി​യോ.

യു​വ​തി​യു​ടെ ഈ ​അ​പ്ര​തീ​ക്ഷി​ത സം​യോ​ജ​നം കാ​ഴ്ച​ക്കാ​രെ അ​ത്ഭു​ത​പ്പെ​ടു​ത്തി. നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ന​ല്ല മെ​യ്‌​വ​ഴ​ക്ക​ത്തോ​ടെ​യും അം​ഗ​ലാ​വ​ണ്യ​ത്തോ​ടെ​യു​മു​ള്ള നൃ​ത്തം ക​ണ്ടാ​ൽ ആ​രാ​യാ​ലും മ​യ​ങ്ങി​പ്പോ​കു​മെ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്,

Related posts

Leave a Comment