മനസിനെയും ശരീരത്തെയും കൂൾ ആക്കാൻ ഡാൻസിനു സാധിക്കും. നൃത്തം ചെയ്യുന്നനേരം പരിസരം പോലും മറന്ന് പോകുമെന്നാണ് പറയുന്നത്. പാട്ട് എന്തുമായിക്കോട്ടെ അതിനൊത്ത് മനോഹരമായി ചുവടുകൾ വയ്ക്കാൻ നർക്കർക്ക് സാധിക്കുന്നതാണ് അവരുടെ വിജയം. അത്തരമൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ലാന ഡെൽ റേയുടെ ‘യംഗ് ആൻഡ് ബ്യൂട്ടിഫുൾ’ എന്ന ഇംഗ്ലീഷ് പാട്ടിന് അതിമനോഹരമായി ചുവടുകൾ വയ്ക്കുന്ന യുവതിയുടെ വീഡിയോ ആണിത്. പാട്ടിനൊത്ത് അതിമനോഹരമായി ഭരതനാട്യച്ചുവടുകളാണ് യുവതി വയ്ക്കുന്നത്. 2013 ലെ ഹിറ്റ് ട്രാക്ക് ആണ് ‘യംഗ് ആൻഡ് ബ്യൂട്ടിഫുൾ’ .
സാധാരണ ഗതിയിൽ ഭരതനാട്യം പോലെയുള്ള നൃത്തങ്ങൾ ചെയ്യുന്നത് അതിനായി ചിട്ടപ്പെടുത്തിയ പാട്ടിനൊത്തായത് ആയിരിക്കും. ഇവിടെ യുവതി പാട്ട് ഏതുമാകട്ടെ അതിനനുസരിച്ച് തനിക്ക് ക്ലാസിക്കൽ ചുവടുകൾ വയ്ക്കാൻ സാധിക്കുമെന്ന് തെളിയിക്കുന്നതാണ് വീഡിയോ.
യുവതിയുടെ ഈ അപ്രതീക്ഷിത സംയോജനം കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. നല്ല മെയ്വഴക്കത്തോടെയും അംഗലാവണ്യത്തോടെയുമുള്ള നൃത്തം കണ്ടാൽ ആരായാലും മയങ്ങിപ്പോകുമെന്നാണ് പലരും കമന്റ് ചെയ്തത്,
