എ​റ​ണാ​കു​ള​ത്ത് ക​ള​മൊ​രു​ങ്ങു​ന്ന​ത് മു​ന്‍​ ഡ​പ്യൂ​ട്ടി മേ​യ​ര്‍​മാ​രു​ടെ പോ​രി​ന്

കൊ​ച്ചി: കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍റെ മു​ന്‍ ഡ​പ്യൂ​ട്ടി മേ​യ​ര്‍​മാ​ര്‍ ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​നാ​ണ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ല്‍ ക​ള​മൊ​രു​ങ്ങു​ന്ന​ത്. സി​റ്റിം​ഗ് എം​എ​ല്‍​എ​യാ​യ ടി.​ജെ. വി​നോ​ദി​നെ നേ​രി​ടാ​ന്‍ എ​ല്‍​ഡി​എ​ഫ് നി​യോ​ഗി​ക്കു​ന്ന​ത് സോ​ഷ്യ​ലി​സ്റ്റ് ജ​ന​താ​ദ​ള്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സാ​ബു ജോ​ര്‍​ജി​നെ. ഇ​രു​വ​രും കോ​ര്‍​പ​റേ​ഷ​ന്‍ ഉ​പാ​ധ്യ​ക്ഷ​രും മ​ണ്ഡ​ല​ത്തി​ല്‍ സു​പ​രി​ചി​ത​രും. സാ​ബു​വും വി​നോ​ദും കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലേ​ക്ക് ഒ​രേ ഡി​വി​ഷ​നി​ല്‍ പ​ര​സ്പ​രം മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ന്ന​തും പ്ര​ത്യേ​ക​ത​യാ​ണ്.

എ​റ​ണാ​കു​ള​ത്ത് മൂ​ന്നാം ജ​യം തേ​ടി​യി​റ​ങ്ങു​ന്ന വി​നോ​ദി​നെ നേ​രി​ടാ​ന്‍, സാ​ബു ജോ​ര്‍​ജി​നെ ക​ള​ത്തി​ലി​റ​ക്കു​ന്ന​തി​ല്‍ വി​ജ​യ​സാ​ധ്യ​ത​യാ​ണ് എ​ല്‍​ഡി​എ​ഫ് പ​രി​ഗ​ണി​ച്ച​ത്. എ​റ​ണാ​കു​ള​ത്ത് സി​പി​എം സ്വ​ത​ന്ത്ര​നെ മ​ത്സ​രി​പ്പി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തെ ആ​ലോ​ച​ന.

ജ​ന​താ​ദ​ള്‍-​എ​സ് മ​ത്സ​രി​ച്ചി​രു​ന്ന അ​ങ്ക​മാ​ലി ഏ​റ്റെ​ടു​ത്ത് എ​റ​ണാ​കു​ളം സീ​റ്റ് അ​വ​ര്‍​ക്കു പ​ക​രം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തും സാ​ബു​വി​നെ മ​ന​സി​ല്‍ ക​ണ്ടാ​യി​രു​ന്നു. ല​ത്തീ​ന്‍ സ​ഭാം​ഗ​മാ​യ സാ​ബു​വി​ന്‍റെ എ​റ​ണാ​കു​ള​ത്തെ വി​ശാ​ല​മാ​യ ബ​ന്ധ​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​വും ശ​ക്ത​മാ​യ മ​ത്സ​ര​ത്തി​നു സാ​ധ്യ​ത തു​റ​ക്കു​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍.

പ​ത്തു വ​ര്‍​ഷം കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ല​റാ​യി​രു​ന്ന സാ​ബു ജോ​ര്‍​ജ് 1995 -2000 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഡ​പ്യൂ​ട്ടി മേ​യ​റാ​യ​ത്. 2010ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍റെ കാ​ര​ണ​ക്കോ​ടം ഡി​വി​ഷ​നി​ലാ​യി​രു​ന്നു സാ​ബു ജോ​ര്‍​ജും ടി.​ജെ. വി​നോ​ദും ത​മ്മി​ല്‍ മ​ത്സ​രം ന​ട​ന്ന​ത്.

അ​ന്നു ജ​യി​ച്ച വി​നോ​ദ് ഡ​പ്യൂ​ട്ടി മേ​യ​റാ​യി. ഇ​ന്നു ന​ഗ​ര​ത്തി​ല്‍ റോ​ഡ് ഷോ​യോ​ടെ ഇ​ട​തു​സ്ഥാ​നാ​ര്‍​ഥി പ്ര​ചാ​ര​ണം തു​ട​ങ്ങും.അ​തേ​സ​മ​യം എ​റ​ണാ​കു​ള​ത്തു ത​ങ്ങ​ള്‍​ക്കു വി​ജ​യം ഉ​റ​പ്പെ​ന്നു ടി.​ജെ. വി​നോ​ദും യു​ഡി​എ​ഫും അ​വ​കാ​ശ​പ്പെ​ടു​ന്നു.

  • സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment